Browsing Category
സ്കൂൾ
4 posts
ഞങ്ങളുടെ നയം
“എല്ലാവരുമായും സമാധാനം” എന്ന വിശ്വാസമാണ് ഞങ്ങളുടെ സ്കൂളിന്‍റെ നയവും പ്രമാണവും. ഏതെങ്കിലും മതവുമായോ വിശ്വാസ പ്രമാണവുമായോ ഉള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഞങ്ങളുടെ ലക്ഷ്യങ്ങളിൽ നിന്നും നയങ്ങളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. അതേസമയം ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനായി പ്രായോഗിക പരിശീലന ക്രമങ്ങളുടെതായ ഒരു പ്രത്യേക പദ്ധതി സ്കൂൾ ശുപാർശ ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കികൊള്ളുന്നു. ഈ പദ്ധതിക്കു മറ്റ് വിശ്വാസങ്ങളുമായോ…
പരിശീലന രീതികൾ
ആത്മസത്തയിൽ മറഞ്ഞിരിക്കുന്ന ശക്തികളെ ഉണർത്താനും ജീവിതത്തിൽ അവയെ പ്രവർത്തനക്ഷമമാക്കാനുമുള്ള പ്രത്യേകതരം ധ്യാനരീതി സൂഫി സ്കൂൾ പ്രയോജനപ്പെടുത്തുന്നു. ഈ ധ്യാനരീതി ആത്മബോധജന്യമായ ഉൾക്കാഴ്ചയോടെ, എല്ലാ കാര്യങ്ങളെയും അവയുടെ യഥാർത്ഥ വീക്ഷണകോണിൽ കാണാനും ജീവിതത്തെയും പ്രപഞ്ചത്തെയും കുറിച്ചുള്ള സത്യങ്ങൾ ശരിയായി മനസ്സിലാക്കാനും നമ്മെ പ്രാപ്തരാക്കും. ശരിയായ ദിശാബോധം നൽകുകയും സൽസ്വഭാവം വികസിപ്പിക്കുകയും ആരോഗ്യകരമായ ഒരു ആദർശം നൽകുകയും ചെയ്യുന്ന…
സൂഫി സ്കൂളിന്‍റെ ലക്ഷ്യം
മനുഷ്യസ്വഭാവത്തിൽ ശാസ്ത്രവും യുക്തിചിന്തയും ഇന്ന് വരെ കണ്ടെത്തിയിട്ടില്ലാത്ത, വിശകലനം ചെയ്തിട്ടില്ലാത്ത മേഖലകളെക്കുറിച്ചും മനുഷ്യശരീരത്തിലെ ജ്ഞാനത്തിന്‍റെ മറഞ്ഞിരിക്കുന്ന ഉറവിടങ്ങളെക്കുറിച്ചും ഗവേഷണം നടത്തുക എന്നതാണ് സ്കൂൾ ഓഫ് സൂഫി ടീച്ചിംഗ് ലക്ഷ്യമിടുന്നത്. ഈ അന്വേഷണം ആധുനികവും പരിഷ്കൃതവുമായ ശാസ്ത്രീയ സമീപനത്തോടൊപ്പം അനുഭവവേദ്യമായ ഒരു രീതി കൂടി പിന്തുടരേണ്ടതുണ്ട്. ഇത്തരത്തിൽ മനുഷ്യരുടെ വിവിധ പ്രശ്‌നങ്ങൾക്കുള്ള പരിഹാരവും രോഗങ്ങൾക്കുള്ള പ്രതിവിധിയും കണ്ടെത്തുകയാണ്…
സ്കൂൾ ഓഫ് സൂഫി ടീച്ചിംഗിന് പിന്നിലെ കഥ
ആത്മീയപുരോഗതിയും പ്രബുദ്ധതയും തേടി നിരവധി ആളുകൾ ഇന്ത്യ സന്ദർശിക്കുന്നുണ്ടെങ്കിലും അവരിൽ പലരും ആധികാരികമായി വിശ്വസിക്കാവുന്ന, ആത്മീയപാതയുടെ സൂക്ഷ്മമായ സങ്കീർണതകൾ പഠിപ്പിക്കാൻ കഴിയുന്ന ഒരു വഴികാട്ടിയെ കണ്ടെത്താൻ പ്രയാസപ്പെടുന്നതായും പലരും വഴിതെറ്റിപ്പോവുന്നതായും ഈ സൂഫി പരമ്പരയിൽ ഇതിനു മുൻപുണ്ടായിരുന്ന ശൈഖ് ഹസ്രത്ത് ആസാദ് റസൂൽ (റ) മനസ്സിലാക്കി. ഈ പ്രശ്നം പരിഹരിക്കുന്നതിനായി, ഹസ്രത്ത് ആസാദ് റസൂൽ(റ) തന്‍റെ…