Browsing Category
സൂഫിസം
5 posts
സൂഫിസവും മാനവികതയുടെ ഭാവിയും
മനുഷ്യകുലം ഏത് ദിശയിലേക്കാണ് നീങ്ങുന്നത് എന്നു പരിശോധിക്കുമ്പോൾ നാം ഇപ്പോൾ എങ്ങനെ, എവിടെ എത്തിയെന്നു പര്യാലോചിക്കേണ്ടി വരും. ജീവിതത്തിന്‍റെ പരീക്ഷണഘട്ടങ്ങളിൽ വ്യക്തികൾക്ക് സഹായം തേടാൻ കഴിയുന്ന ഏതെങ്കിലും ഉയർന്ന ശക്തിയെക്കുറിച്ചു ഓരോ രാജ്യത്തിനും ചില ആശയങ്ങൾ ഉണ്ടായിരുന്നുവെന്ന് ചരിത്രത്തിൽ കാണാം. സമൂഹങ്ങൾ ദൈവവുമായുള്ള ബന്ധം പ്രകടിപ്പിക്കുന്ന രീതികൾ ക്രമേണ ഔപചാരിക മതസ്ഥാപനങ്ങളും ആചാരാനുഷ്ഠനങ്ങളുമായി മാറി. മതപരമായ…
ആഗോളപ്രശ്നങ്ങളും സൂഫിസവും
സമകാലികസമൂഹത്തിനു മാത്രമല്ല ഭാവിയിൽ വരാനിരിക്കുന്ന മാനവരാശിയുടെ ദിശയെ രൂപപ്പെടുത്തുന്നതിനുള്ള കാര്യങ്ങളിലും സൂഫിസത്തിന്‍റെ സമീപനം തികച്ചും പ്രസക്തമാണ്. സാമുദായികമൂല്യങ്ങൾ, സാംസ്കാരിക വൈവിധ്യം, പരിസ്ഥിതി സംരക്ഷണം, സാമ്പത്തികസമത്വം, സംഘർഷപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം തന്നെ ഇസ്ലാമിന്‍റെ അധ്യാപനങ്ങളിൽ പരിഗണിക്കപ്പെടുന്നുണ്ട്. ചരിത്രപരമായിത്തന്നെ പല സൂഫി ആചാര്യന്മാരും ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചതായി കാണാം. ഇന്ന് സൂഫി സമ്പ്രദായങ്ങൾ അവലംബിച്ചു ജീവിക്കുന്ന…
ചരിത്രപരമായ വികസനം
ഇസ്‌ലാമിന്‍റെ ആത്മീയമാനവുമായി സൂഫിസം എല്ലായ്‌പ്പോഴും ബന്ധപ്പെട്ടിരുന്നുവെങ്കിലും ഇസ്‌ലാം മതം സ്ഥാപിതമായ ശേഷമുള്ള ഏറെക്കാലത്തോളം “സൂഫിസം” എന്ന പദം ഉപയോഗിച്ചിരുന്ന തായി കാണുന്നില്ല. അപ്പോൾ സൂഫിസത്തിന്‍റെ ചരിത്രം എന്താണ്, അത് എവിടെ നിന്നാണ് ഉത്ഭവിച്ചത്? ഉൽക്കടമായ ആഗ്രഹവും ആത്മീയ അശാന്തിമൂലവും പ്രാർത്ഥന, ധ്യാനം എന്നിവയിൽ സമയം ചിലവഴിക്കാൻ പ്രേരിതരായ വ്യക്തികൾ എല്ലാ ദേശകാലങ്ങളിലും ഉണ്ടായിരുന്നു. പ്രവാചകനെന്ന നിലയിലുള്ള…
സൂഫിസത്തിന്‍റെ ഉത്ഭവം
സൂഫിസത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പൗരസ്ത്യചിന്തകന്മാർ (ഓറിയന്റലിസ്റ്റുകൾ) വിവിധ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ഗ്രീക്ക് തത്ത്വചിന്തയുടെ സ്വാധീനത്തിൽ നിന്നാന്നെന്നു ചില എഴുത്തുകാർ വാദിക്കുന്നു. ഈ അനുമാനത്തെ പിന്താങ്ങാൻ കേംബ്രിഡ്ജ് സർവകലാശാലാ പ്രൊഫസർ ആർ.എ. നിക്കോൾസൺ സൂഫികളുടെയും ഗ്രീക്ക് തത്ത്വചിന്തകരുടെയും കൃതികൾ തമ്മിലുള്ള സമാനതകൾ ഉദ്ധരിച്ചു. ഭാരതീയ വേദാന്തത്തിൽ നിന്നോ ബുദ്ധമതത്തിൽ നിന്നോ ആണ് സൂഫിസം ഉരുത്തിരിഞ്ഞതെന്ന് മറ്റ് ചില…
എന്താണ് സൂഫിസം അഥവാ തസ്വവ്വുഫ്
ആത്‌മീയ ഉൾവിളി ജാതിമത ഭേദമെന്ന്യേ ഓരോ വ്യക്തിയിലും അന്തർലീനമാണ്. ഭൗതിക ലോകത്തിനും അപ്പുറമുള്ള ഒരു തലം അനുഭവിക്കാനും തന്‍റെ ആത്മീയമായ സത്തയെ അറിഞ്ഞു അതിലേക്ക് തിരിച്ചുപോകാനുമുള്ള ഒരു വാസനയാണത്. ചിലർക്ക് ആ വാസന കൂടിയ അളവിൽ ഉണ്ടായിരിക്കും, മറ്റു ചിലർക്ക് തീരെ ചെറിയ തോതിൽ മാത്രമായിരിക്കും. ചില വ്യക്തികൾക്ക് അവരുടെ ദൈനംദിന ജീവിതത്തിലേക്ക് ഈ ഉൾപ്രേരണയെ…