Browsing Category
പരിശീലനം
8 posts
സൂഫി പാതയിലെ തിരിച്ചറിവുകൾ
സൂഫികളുടെ പാതയിലൂടെ സഞ്ചരിക്കുന്നവരുടെ അന്വേഷണങ്ങൾ പ്രായോഗികവും വ്യക്തിപരവുമാണ്, അതു സൈദ്ധാന്തികമല്ല. അതുകൊണ്ട് തന്നെ ഈ യാത്രയിൽ ഉണ്ടാകുന്ന തിരിച്ചറിവുകൾ പറഞ്ഞറിയിക്കുവാൻ പ്രയാസവുമാണ്. തിരിച്ചറിവുകൾ വിദ്യാർത്ഥികളിൽ ഒരു അതീന്ദ്രിയമാനത്തെക്കുറിച്ചുള്ള അവബോധമാണ് ആദ്യമുണ്ടാകുന്ന തിരിച്ചറിവുകളിൽ ഒന്ന്. സാമാന്യബുദ്ധിക്ക് അതീതമായ പ്രാപഞ്ചികതലങ്ങളായി ഭൗതിക പ്രതിഭാസങ്ങൾക്ക് അപ്പുറമുള്ള എന്തോ ഒന്നിന്‍റെ അനുഭവം അവർക്ക് കൈവരും. അതോടെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഒരു പുതിയ ദർശനം…
ഈശ്വരസ്മരണ (ദിക്ർ)
സൂഫി ആചാര്യന്മാർ ഈശ്വരസ്മരണ അഥവാ ദിക്റിന്‍റെ പ്രാധാന്യം ഊന്നിപ്പറയുന്നു. ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ അന്വേഷകന്‍റെ വിശ്വാസം, അറിവ് എന്നിവ അടിയുറച്ചതായിത്തീരും. ഈശ്വരസാന്നിധ്യത്തക്കുറിച്ചുള്ള നിരന്തരമായ അവബോധം ഉറയ്ക്കുന്നതുവരെ കഴിയുന്നത്ര തവണ ദിക്ർ ചെയ്യുക എന്നത് ദൈവത്തിന്‍റെ അടിസ്ഥാന കൽപ്പനകളിൽ ഒന്നാണ് . ഉത്ഭവം മൂസാ നബിക്ക് ദൈവം വെളിപ്പെടുത്തി. “തീർച്ചയായും, ഞാൻ – ഞാൻ മാത്രമാണ് ദൈവം;…
ധ്യാനം (മുറാഖബ)
നൂറ്റാണ്ടുകളിലൂടെയുള്ള അനുഭവം സൂഫിധ്യാനം (മുറാഖബ ) ആത്മീയപൂർണതയുടെ എല്ലാ തലങ്ങളിലേക്കും നയിക്കുമെന്ന് കാണിക്കുന്നു . ഈ കാരണം കൊണ്ടു തന്നെ പരമ്പരയിലെ ഷെയ്ഖുമാർ ‘ദിക്ർ’ ( ഈശ്വരനാമസ്മരണാവർത്തനം) ദുരൂദ് നബി(സഅ) യുടെ മേൽ അനുഗ്രഹങ്ങൾക്കായുള്ള പ്രാർത്ഥനകൾ), പാരായണങ്ങൾ എന്നിവ അനുഷ്ഠിക്കാറുണ്ടെങ്കിലും മുറാഖബയാണ് അവരുടെ ആന്തരിക പ്രവർത്തനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം . ഉത്ഭവം മുറാ ഖബയുടെ…
ദിവ്യാത്മകത്വം (നിസ്ബത്)
അറബിഭാഷയിൽ ‘നിസ്ബത്’ എന്ന വാക്കിന്‍റെ അർത്ഥം രണ്ട് ആളുകൾ തമ്മിലുള്ള അടുപ്പം അല്ലെങ്കിൽ ബന്ധം എന്നാണ്. സൂഫി പദാവലിപ്രകാരം നിസ്ബത് എന്നത് ദൈവവും മനുഷ്യരും തമ്മിലുള്ള അടുപ്പം വളർത്തുക എന്നതാണ്. സൂഫിസത്തിന്‍റെ സാരാംശം തന്നെ ഒരു വ്യക്തി തന്‍റെ സത്തയെത്തന്നെ കടന്നു നിൽക്കുന്ന ഒരു തലത്തിലേക്ക് ചില ഗുണങ്ങളെങ്കിലും വളർത്തിയെടുക്കണം എന്നതാണ്. അത്തരമൊരു സത്താഗുണം ഒരാളുടെ…
ആത്മീയശക്തിയുടെ കൈമാറ്റം (തവജ്ജൂഹ്)
പ്രവാചകൻ (സ) ആദ്യമായി ഖുർആൻ വെളിപ്പെടുത്തിയ സമയത്ത് ജിബ്‌രീൽ മാലാഖ (സഅ) മൂന്ന് പ്രാവശ്യം അദ്ദേഹത്തെ ആലിംഗനം ചെയ്തതിനെ ആത്മീയശക്തിയുടെ സംക്രമണം അഥവാ കൈമാറ്റം ആയി പല പണ്ഡിതന്മാരും കണക്കാക്കിയിരിക്കുന്നു. ഉത്ഭവം ജിബ്‌രീൽ (അ.സ) പ്രപഞ്ചനാഥനിൽ നിന്ന് കൊണ്ടുവന്ന ജ്ഞാനം പ്രവാചകനിലേക്കുള്ള സംപ്രേക്ഷണത്തിലൂടെയാണ് ആരംഭിച്ചതെന്ന് വ്യക്തമാണ്. നബി(സ) ഹിറാ ഗുഹയിലായിരുന്നപ്പോൾ ജിബ്‌രീൽ(അ) വന്ന് അദ്ദേഹത്തോട് ‘വായിക്കുക’…
ആരംഭത്തിൽ തന്നെ സമാപ്തി ചേർക്കൽ (ഇന്ദിരാജ് അൽ – നിഹായത്ത് ഫിൽ – ബിദായത്ത്)
“ആരംഭത്തിൽ തന്നെ സമാപ്തി ചേർക്കൽ” എന്നർത്ഥം വരുന്ന ‘ഇന്ദിരാജ് അൽ-നിഹായത്ത് ഫിൽ-ബിദായത്ത്’ എന്ന പദം നഖ്ഷബന്ദി-മുജദ്ദിദി പരമ്പരയിലെ ആത്മീയപരിശീലനങ്ങളുടെ വ്യത്യസ്തമായ ക്രമം വിശദീകരിക്കുന്ന ഒരു പ്രയോഗമാണ്. മനുഷ്യരെ അവരുടെ സൃഷ്ടാവിനോട് അടുക്കുന്നതിൽ നിന്ന് തടയുന്ന പ്രതിബന്ധങ്ങളെ മറികടക്കാൻ സഹായിക്കുന്നതിന് പതിനാലാം നൂറ്റാണ്ടിൽ ഷെയ്ഖ് ബഹാവുദ്ദീൻ നഖ്ഷ്ബന്ദ്(റഅ) രൂപകൽപ്പന ചെയ്ത ഒരു പരിശീലനക്രമമണിത്. മനുഷ്യർ രണ്ടു കാരണങ്ങളാൽ…
ബോധോദയത്തിൻ്റെ സൂക്ഷ്മകേന്ദ്രങ്ങൾ
മനുഷ്യശരീരത്തിൽ ബോധോദയത്തിന്‍റെതായി ഒരേ ഒരു സൂക്ഷ്മകേന്ദ്രം മാത്രമേ ഉള്ളൂ എന്നാണ് പൊതുവായ ധാരണ. മനസ്സ് അല്ലെങ്കിൽ മസ്തിഷ്കം ആണ് ആ കേന്ദ്രം. എന്നാൽ മഹാന്മാരായ സൂഫി ആചര്യന്മാർ അവരുടെ ആത്മീയാനുഭവങ്ങളിലൂടെ ‘ലതായിഫ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, (ഏകവചനം: ലത്തീഫ) ബോധോദയത്തിന്‍റെ മറ്റു കേന്ദ്രങ്ങൾ അഥവാ അന്തരിന്ദ്രിയങ്ങൾ കണ്ടെത്തി. മനുഷ്യന് ഇത്തരത്തിൽ പത്ത് ലതാഇഫുകൾ ഉണ്ടെന്ന് സൂഫി ആചര്യന്മാർ…
പരിശീലനങ്ങൾക്ക് ഒരാമുഖം
ആത്മശുദ്ധി, ഹൃദയശുദ്ധി, ധാർമ്മിക മര്യാദകൾ, സന്മനോഭാവം (ഇഹ്‌സാൻ), ഈശ്വര സാമീപ്യം, ജ്ഞാനം (മഅ്‌രിഫത്ത്), ഉന്മൂലനം(ഫനാ), നിലനിൽപ് (ബഖാ) തുടങ്ങിയ മഹത്തായ ഗുണങ്ങളുടെ വികാസമാണ് സൂഫിസത്തിന്‍റെ പ്രധാന ലക്ഷ്യം. ചുരുക്കത്തിൽ, ആത്മീയമായ പരിശീലനത്തിലൂടെ സാധകനിൽ സ്വഭാവപരിവർത്തനം വരുത്തുകയും അത്യധികം മാനുഷികവും ധാർമ്മികവുമായ ഒരു വ്യക്തിത്വമാക്കി മാറ്റുകയും ആണ് സൂഫിസത്തിന്‍റെ യഥാർത്ഥ ഉദ്ദേശ്യം. നമ്മുടെ ദൈനംദിനജീവിതത്തിന്‍റെ ആവശ്യങ്ങളെയും ആന്തരികമായ…