ഒരു ആസ്ത്രേലിയന്‍ വിദ്യാര്‍ത്ഥിയുടെ അനുഭവ സാക്ഷ്യം.
എന്‍റെ ആദ്യകാല ഓർമ്മകളിൽപോലും എല്ലാ വസ്തുക്കളും തമ്മിലുള്ള സാർവത്രിക പരസ്പരബന്ധം ഞാൻ അനുഭവിച്ചറഞ്ഞിട്ടുണ്ട്. ആത്മീയതയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഇന്നെനിക്കതിലേക്ക് തിരിഞ്ഞുനോക്കാൻ കഴിയുമെങ്കിലും, അതിനെ എങ്ങനെ വ്യക്തമാക്കുമെന്ന് ഉറപ്പില്ല. എങ്കിലും വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ബൗദ്ധിക വ്യായാമങ്ങൾ ജീവിതയാത്രയില്‍ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഞാൻ ജനിച്ചു വളർന്നത് പുണ്യ ദിനങ്ങൾ ലാഘവത്തോടെ എന്നാൽ സ്ഥിരമായും നിർബന്ധ കർമ്മങ്ങൾ യഥാവിധി…
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ സാക്ഷ്യപത്രം
ജീവിതത്തിലുടീളം ഈശ്വരാന്വേഷണത്തിന് എന്നെ പ്രേരിപ്പിച്ച ചില കാര്യങ്ങളുണ്ട്. ഒന്ന്, ഞാൻ പരിഹരിക്കാൻ ശ്രമിച്ച പ്രശ്നങ്ങൾക്കൊപ്പം ഉണ്ടാകുന്ന വൈകാരികവും ശാരീരികവുമായ വേദന. മറ്റൊന്ന്, ദൈവത്തോടുള്ള എന്‍റെ അദമ്യമായ മോഹത്തെ തൃപ്തിപ്പെടുത്താൻ ബാഹ്യാനുഭവങ്ങള്‍ക്കൊന്നും കഴിയില്ല എന്ന ഉള്ളുണർവ്. മറ്റുള്ളവരുടെ വികാരവിചാരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുവാനുള്ള സംവേദനക്ഷമതയോടെയാണ് ഞാൻ ജനിച്ചത്, അതിന് അതിന്‍റേതായ കുറവുകളും ഉണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ മറ്റുള്ളവരുടെ…
ലണ്ടനിൽ താമസിക്കുന്ന പാകിസ്ഥാനിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ വ്യക്തിപരമായ പ്രസ്താവന
ഇത്തരമൊരു അത്ഭുതകരമായ ആത്മീയ ഗ്രൂപ്പിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു പദവിയാണ് എന്ന് ഞാൻ കരുതുന്നു. മുസ്ലിമായി ജനിച്ചെങ്കിലും സാംസ്കാരികമായ സമ്മർദ്ദങ്ങളോട് എപ്പോഴും പോരാടിക്കൊണ്ടിരുന്ന ഒരാളാണ് ഞാൻ. ഞാൻ താമസിച്ചിരുന്ന പാകിസ്ഥാനിൽ മതത്തേക്കാൾ സംസ്കാരത്തിന് ഒട്ടേറെ മുൻതൂക്കം ഉണ്ടായിരുന്നു. സത്യത്തിനും ദൈവത്തി\നും വേണ്ടിയുള്ള എന്‍റെ അന്വേഷണത്തിൽ, സാധ്യമായതെല്ലാം ഞാൻ പരീക്ഷിച്ചു. പ്രാർത്ഥിക്കുന്നത് മുതൽ വസ്ത്രധാരണം വരെ, ഉപവാസം…
ബെലാറസിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ വ്യക്തിപരമായ കുറിപ്പ്
റഷ്യയിലെ ഒരു ഓർത്തഡോക്സ് ക്രിസ്ത്യൻ കുടുംബത്തിലാണ് ഞാൻ വളർന്നത്. പ്രാർത്ഥനകൾ പഠിക്കാനും പള്ളിയിലെ ശുശ്രൂഷകളിലും ചടങ്ങുകളിലും പതിവായി പങ്കെടുക്കാനും ചെറുപ്പം മുതലേ എന്നെ വീട്ടുകാർ പ്രോത്സാഹിപ്പിച്ചിരുന്നു. വളർന്നുവരുമ്പോൾ തന്നെ എന്‍റെ കയ്യിൽ ഉണ്ടായിരുന്ന കുട്ടികളുടെ ബൈബിളിലെ പ്രവാചകന്മാരുടെ കഥകളിൽ ഞാൻ മതിമറന്നു. ഞാൻ വിശുദ്ധന്മാരെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുകയും ധാരാളം വിശുദ്ധന്മാരുമായി ശക്തമായ ആത്മബന്ധം വളർത്തിയെടുക്കുകയും ചെയ്തു.…
കാനഡയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ പ്രതികരണങ്ങള്‍
2005-ൽ ഡോ. ആർതർ ബ്യൂലർ തന്‍റെ വിദ്യാർത്ഥികളോട് സൂഫിസത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. “വനത്തിനുള്ളിലെ ഓരോ വൃക്ഷവും പച്ചയായതിനാൽ ആ വനം മുഴുവൻ പച്ചയാണ്. അതുപോലെ, ഓരോ മനുഷ്യനും വ്യക്തിഗതമായി സ്വയം സമാധാനത്തിലാണെങ്കിൽ മാത്രമേ ലോകസമാധാനം കൈവരിക്കാൻ കഴിയൂ”. അദ്ദേഹം തുടര്‍ന്നു പറഞ്ഞു. “ദ്വൈതഭാവം മനുഷ്യമനസ്സിനെ താൻ ഈ സർവ്വപ്രപഞ്ചത്തിൽ നിന്ന് വേറിട്ട ഒരു സത്തയായി കരുതാൻ…
ന്യൂസിലാൻഡിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ ഇസ്ലാമിനെയും സൂഫിസത്തെയും കുറിച്ചുള്ള അനുഭവങ്ങൾ
ആഴ്‌ചയിൽ രണ്ടു പ്രാവശ്യമെങ്കിലും എന്‍റെ കുട്ടികളുമൊരുമിച്ച് ഇരുന്നത്താഴം കഴിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഫുട്‌ബോൾ പരിശീലനവും അറബിക് ക്ലാസുകളും കരാട്ടെ പരിശീലനവും അടക്കം സ്‌കൂൾ സമയത്തിന് ശേഷം നിരവധി കാര്യങ്ങൾ ഉള്ളതിനാൽ അത് പലപ്പോഴും എളുപ്പമായിരുന്നില്ല. എങ്കിലും, ഇത്തരം കൂടിച്ചേരലുകളിലാണ് സംഭാഷണങ്ങൾ, തമാശകൾ, അന്നത്തെ സംഭവങ്ങളെക്കുറിച്ചുള്ള കഥകൾ, അല്ലെങ്കിൽ ബ്രെയിൻ ടീസറുകൾ തുടങ്ങിയവയിൽ നിന്ന് അതിശയകരവും സന്തോഷകരവുമായ…
ന്യൂസിലാൻഡിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ അനുഭവങ്ങള്‍
മുസ്ലീമായി ജനിച്ച്, വർഷങ്ങളോളം പരമ്പരാഗതമായ മതജീവിതം നയിച്ചിരുന്നെങ്കിലും, മധ്യവയസ്സായപ്പോൾ എനിക്ക് എന്തോ നഷ്ടബോധം അനുഭവപ്പെടുന്നതായി തോന്നി. ആ വികാരം എന്താണെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും ദൈവവുമായി കൂടുതൽ ആത്മീയ അടുപ്പം ആവശ്യമുള്ള ഒന്നാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതോടെ ഒരു ആത്മീയ ഗുരുവിനെ അന്വേഷിക്കാൻ ഞാന്‍ ആരംഭിച്ചു. വ്യത്യസ്‌ത ആത്മീയ രീതികളെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നതിനാൽ ശരിയും തെറ്റും…
സൂഫിസത്തിലേക്കുള്ള തന്‍റെ യാത്ര ഒരു ഇംഗ്ലീഷ് വിദ്യാർത്ഥി വിവരിക്കുന്നു
ആത്മീയതയിലേക്ക് തിരിയുന്ന പലരെയും പോലെ, കൗമാരം മുതൽ ഞാനും ജീവിതത്തിന്‍റെ ആഴത്തിലുള്ള അർഥം അന്വേഷിച്ചു കൊണ്ടിരുന്നു. ആ വഴിയിൽ നിരവധി തെറ്റായ വളവുകളും അടഞ്ഞ വഴികളും ഉണ്ടായിരുന്നു. കൗമാരകാലത്തു തന്നെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് ഞാൻ ആകർഷിക്കപ്പെട്ടു. ജീവിതമെന്ന പ്രതിഭാസം സ്‌കൂളിൽ പഠിപ്പിക്കുന്നതിനേക്കാളും മാതാപിതാക്കൾക്ക് അറിയാവുന്നതിനേക്കളുമെല്ലാം അപ്പുറത്തുള്ള എന്തോ ഒന്ന് ആണെന്ന അവബോധം എന്നിൽ വളരാൻ തുടങ്ങി.…
ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ സാക്ഷ്യപത്രം
ലോകവുമായുള്ള എന്‍റെ ബന്ധവും അതിലുള്ള എല്ലാ കാര്യങ്ങളും പൂർണ്ണമായി നവീകരിച്ച സൂഫി പാതയിലൂടെ ആണ് കുറച്ചു കാലമായി ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ആദ്യമായി ഈ പരിശീലനങ്ങൾ ആരംഭിച്ചപ്പോൾ വളരെ പരിചിതവും ദീർഘകാലമായി മറന്നുപോയതുമായ എന്‍റെ അസ്തിത്വത്തിന് അനിവാര്യമായ പോഷണമായാണ് അനുഭവപ്പെട്ടത്. ഈ പോഷണത്തിലൂടെ ആധുനികതയുടെ അപചയങ്ങൾക്കിടയിലും എല്ലായിടത്തും നിലനിൽക്കുന്ന സൗന്ദര്യത്തിലേക്കും ബന്ധത്തിലേക്കും എന്‍റെ ഹൃദയം ആഹ്ളാദഭരിതമായി ഉണർന്നു.…
ഒരു ഇംഗ്ലീഷ് വിദ്യാർത്ഥി സൂഫിസത്തിലേക്കുള്ള തന്‍റെ വഴി വിവരിക്കുന്നു
ചെറുപ്പത്തില്‍ തന്നെ എന്നേക്കാൾ ഉയർന്ന “ദൈവം” എന്ന ഒന്നിനെക്കുറിച്ച് എനിക്ക് അവബോധം ഉണ്ടായിരുന്നു. എങ്കിലും ഈ സാന്നിധ്യത്തിന്‍റെ യാഥാർത്ഥ്യം പിന്തുടരാത്ത പുതുയുഗ സിദ്ധാന്തങ്ങളിൽപ്പെട്ട് ഈ ആശയം എന്നില്‍ അവ്യക്തമായിരുന്നു. ഒറ്റനോട്ടത്താല്‍ എന്നെ നിയന്ത്രിക്കുന്ന എന്‍റെ പിതാവിന്‍റെ കൂടെയാണ് ദൈവത്തിന്‍റെ മൂർത്തമായ സാന്നിധ്യത്തെക്കുറിച്ച് ഞാൻ ആദ്യമായി മനസ്സിലാക്കിയതും ഞാൻ ‘ബറക’യാണെന്ന് ഇപ്പോൾ മനസ്സിലാക്കുന്നതും. ധ്യാനം എനിക്ക് താൽപ്പര്യമുള്ള…