ആത്മസത്തയിൽ മറഞ്ഞിരിക്കുന്ന ശക്തികളെ ഉണർത്താനും ജീവിതത്തിൽ അവയെ പ്രവർത്തനക്ഷമമാക്കാനുമുള്ള പ്രത്യേകതരം ധ്യാനരീതി സൂഫി സ്കൂൾ പ്രയോജനപ്പെടുത്തുന്നു. ഈ ധ്യാനരീതി ആത്മബോധജന്യമായ ഉൾക്കാഴ്ചയോടെ, എല്ലാ കാര്യങ്ങളെയും അവയുടെ യഥാർത്ഥ വീക്ഷണകോണിൽ കാണാനും ജീവിതത്തെയും പ്രപഞ്ചത്തെയും കുറിച്ചുള്ള സത്യങ്ങൾ ശരിയായി മനസ്സിലാക്കാനും നമ്മെ പ്രാപ്തരാക്കും. ശരിയായ ദിശാബോധം നൽകുകയും സൽസ്വഭാവം വികസിപ്പിക്കുകയും ആരോഗ്യകരമായ ഒരു ആദർശം നൽകുകയും ചെയ്യുന്ന ഒരു പുതിയ ചിന്താരീതി ജീവിതത്തിൽ തുറക്കുന്നു. അത് നമ്മുടെ ജീവിതത്തിലെ വികലമായ സങ്കൽപ്പങ്ങളും വഴിപിഴച്ച പ്രവർത്തനങ്ങളും തിരുത്താൻ വേണ്ട ആത്മാർത്ഥത ഉണ്ടാക്കുന്നു. ചുരുക്കത്തിൽ, കുലീനമായ ഒരു വ്യക്തിത്വം രൂപപ്പെടുത്തുന്നതിനും ജീവിതത്തെ അച്ചടക്കമുള്ളതാക്കുന്നതിനും ഉത്തമമാക്കുന്നതിനും ഇത് സഹായിക്കും.
അനുഭവസാക്ഷ്യത്തിൽ അധിഷ്ഠിതമായ സമീപനമുള്ള, അറിവിനായി ആത്മാർത്ഥമായ ആഗ്രഹമുള്ള, ജീവിതത്തിന്‍റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ഞങ്ങളുടെ പരിശീലനക്രമം പരീക്ഷിച്ചു നോക്കാൻ ക്ഷണിച്ചു കൊള്ളുന്നു. ഏതെങ്കിലും തത്വചിന്താപരമായ വിശ്വാസത്തിലോ മതത്തിലോ ഉള്ള ഒരു വ്യക്തിയുടെ വിശ്വാസപ്രമാണങ്ങൾ ഈ പ്രക്രിയയിൽ പ്രധാനമല്ല. ഞങ്ങളുടെ മാർഗ്ഗത്തിൽ താൽപ്പര്യമുള്ള ഏതൊരു വ്യക്തിയ്ക്കും ഈ പരിശീലന പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന് അതാത് രാജ്യങ്ങളിലെ ഞങ്ങളുടെ കേന്ദ്രവുമായി ബന്ധപ്പെടാവന്നതാണ്. പരിശീലന ക്രമങ്ങളെക്കുറിച്ചും ഈ പാതയിൽ എങ്ങനെ തുടക്കം കുറിക്കാം എന്നതിനെക്കുറിച്ചും നിർദ്ദേശങ്ങൾ ലഭ്യമാണ്. പ്രായോഗിക അനുഭവത്തിലൂടെ മാത്രമേ ഒരു വ്യക്തിക്ക് ഇതിന്റെ യഥാർത്ഥ മൂല്യം വിലയിരുത്താൻ സാധിക്കൂ. എങ്കിലും ഞങ്ങൾക്ക് കേന്ദ്രങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലുള്ളവര്‍ക്ക് കത്തിടപാടുകൾ വഴി പരിശീലന വിദ്യകൾ പരിചയപ്പെടാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വേണ്ട മാർഗനിർദ്ദേശങ്ങൾ അവർക്ക് അയച്ചു നൽകുന്നതാണ്. അവർ ഞങ്ങളുടെ ഹെഡ് ഓഫീസുമായി ബന്ധപ്പെടുക (india@sufischool.org).
ദാർശനിക പ്രശ്ങ്ങളോ പ്രമാണങ്ങളോ സൈദ്ധാന്തിക വിഷയങ്ങളോ ഉന്നയിക്കുന്നതും അവയെ യുക്തിസഹമായി വിശദീകരിക്കുന്നതും സൂഫി സ്കൂൾ ഓഫ് ടീച്ചിങ്ങിന്റെ ലക്ഷ്യമല്ല. പകരം യഥാർത്ഥ പരിശീലനവും തികച്ചും അനുഭവവേദ്യവുമാകുന്ന ഒരു പാതയെ പ്രോത്സാഹിപ്പിക്കാൻ ആണ് സ്കൂൾ കേവലം ശ്രമിക്കുന്നത്.