“എല്ലാവരുമായും സമാധാനം” എന്ന വിശ്വാസമാണ് ഞങ്ങളുടെ സ്കൂളിന്‍റെ നയവും പ്രമാണവും. ഏതെങ്കിലും മതവുമായോ വിശ്വാസ പ്രമാണവുമായോ ഉള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഞങ്ങളുടെ ലക്ഷ്യങ്ങളിൽ നിന്നും നയങ്ങളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. അതേസമയം ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനായി പ്രായോഗിക പരിശീലന ക്രമങ്ങളുടെതായ ഒരു പ്രത്യേക പദ്ധതി സ്കൂൾ ശുപാർശ ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കികൊള്ളുന്നു.
ഈ പദ്ധതിക്കു മറ്റ് വിശ്വാസങ്ങളുമായോ സ്ഥാപനങ്ങളുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല. അതേസമയം ഈ പരിശീലനക്രമത്തിന് അതിന്‍റെതായ ഒരു നിർദ്ധിഷ്ട പാത ഉണ്ട്. ഈ പാതയിൽ മുന്നേ സഞ്ചരിച്ചവരിൽ നിന്നും ഈ വിഷയത്തിൽ മാർഗ്ഗനിർദ്ദേശം നൽകിയവരിൽ നിന്നും പഠിച്ച ചില പ്രത്യേക സവിശേഷതകൾ ഈ പരിശീലന പദ്ധതികൾ പിന്തുടരുന്നുണ്ട്.