സൂഫിസത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പൗരസ്ത്യചിന്തകന്മാർ (ഓറിയന്റലിസ്റ്റുകൾ) വിവിധ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ഗ്രീക്ക് തത്ത്വചിന്തയുടെ സ്വാധീനത്തിൽ നിന്നാന്നെന്നു ചില എഴുത്തുകാർ വാദിക്കുന്നു. ഈ അനുമാനത്തെ പിന്താങ്ങാൻ കേംബ്രിഡ്ജ് സർവകലാശാലാ പ്രൊഫസർ ആർ.എ. നിക്കോൾസൺ സൂഫികളുടെയും ഗ്രീക്ക് തത്ത്വചിന്തകരുടെയും കൃതികൾ തമ്മിലുള്ള സമാനതകൾ ഉദ്ധരിച്ചു. ഭാരതീയ വേദാന്തത്തിൽ നിന്നോ ബുദ്ധമതത്തിൽ നിന്നോ ആണ് സൂഫിസം ഉരുത്തിരിഞ്ഞതെന്ന് മറ്റ് ചില എഴുത്തുകാരും വാദിച്ചിട്ടുണ്ട്. ഞങ്ങളുടെ കാഴ്ചപ്പാടിൽ ഈ സിദ്ധാന്തങ്ങളെല്ലാം തെറ്റിദ്ധാരണയാണ്. ചില പ്രസ്ഥാനങ്ങളുടെ തത്വങ്ങൾക്ക് സമാനതയുണ്ട് എന്നത് കൊണ്ട് അത് സമാനമായ മറ്റൊന്നിൽ നിന്ന് രൂപപ്പെട്ടുവന്നതാണ് എന്ന് തീർത്തും തെളിയുന്നില്ല.

സൂഫിസത്തിന്‍റെ വിവിധ ശാഖകൾ സ്വീകരിച്ചു വന്ന രീതികൾ പരിശോധിച്ചാൽ ഓരോ ശാഖയും അനുവർത്തിച്ച രീതികൾ അതാതു പ്രദേശങ്ങളിലെ ജനങ്ങളുടെ സ്വാഭാവിക രീതികൾക്ക് അനുസൃതമാണെന്ന് ഇന്ത്യൻ പണ്ഡിതനായ ഷാ വലിയുള്ളാ (റ.അ. D.1762) നിരീക്ഷിച്ചു. സമൂഹത്തിൽ മറ്റ് മതങ്ങളുടെയോ ആചാരങ്ങളുടെയോ ചില വശങ്ങളിൽ ശൈഖുമാർ ചാഞ്ഞിട്ടുണ്ടാകാം. പ്രേത്യകിച്ചും അത്തരം സംസ്കാരങ്ങൾ ആഴത്തിൽ വേരൂന്നിയതാകുമ്പോൾ. എന്നാൽ ഇക്കാര്യത്തിൽ ഉപരിപ്ലവമായ സമാനതകൾ കണ്ടെത്താൻ മാത്രമായുള്ള വായന നാം ഒഴിവാക്കണം. കാരണം ധ്യാനത്തിൽ ഇരിക്കുന്ന ഒരു സൂഫി സഹയാത്രികൻ ധ്യാനത്തിൽ ഇരിക്കുന്ന ഒരു യോഗിയെപ്പോലെ തന്നെ കാണപ്പെടുന്നുവെങ്കിലും രണ്ടുപേരും അവരവരുടെ രീതികളിലും സാധനാലക്ഷ്യങ്ങളിലും കാര്യമായ വ്യത്യാസം പുലർത്തുന്നു എന്നതാണ് സത്യം.
ഏതൊക്കെ തരം ആത്മീയതകൾ (മിസ്റ്റിസിസം) ഏത് സ്രോതസ്സിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നു എന്ന ചോദ്യം പണ്ഡിതോചിതമാണ്. ഓരോ മനുഷ്യാത്മാവിലും ആത്മീയതയോടുള്ള ഉള്ളുണർവ് നിലനിൽക്കുന്നു. എല്ലാ നാടുകളിലും എല്ലാ ഭാഷകളിലും എല്ലാ മതങ്ങളിലും സമാനമായ ചില തത്വങ്ങൾ പ്രാമുഖ്യം കൈവരിച്ചിട്ടുണ്ട് എന്നതിനർത്ഥം ആ സമൂഹങ്ങൾ അവ പരസ്പരം കടം വാങ്ങിയത് കൊണ്ടല്ല. ദൈവത്തെ അറിയാനുള്ള സഹജമായ ആഗ്രഹത്തോടെയാണ് ദൈവം നമ്മെ സൃഷ്ടിച്ചത് എന്നതാണ് ഈ സമാനതയ്ക്ക് കാരണം. ആത്മീയ പുരോഗതിയിലേക്കും പരിശീലനങ്ങളിലേക്കും തിരിയുക എന്നത് മനുഷ്യന്‍റെ സഹജമായ സ്വഭാവ വിശേഷമാണ്.
സൂഫിസത്തിൽ കാണുന്ന ആശയങ്ങളും സമ്പ്രദായങ്ങളും ക്രിസ്തുമതം, യഹൂദമതം, ഹിന്ദുമതം, ബുദ്ധമതം, മറ്റ് ജാതീയ പാരമ്പര്യങ്ങൾ എന്നിവയിലൊക്കെ കാണപ്പെടുന്നുവെങ്കിൽ, അതിനർത്ഥം അവ അനിസ്ലാമികമാണ് എന്നല്ല. അവയൊക്കെ അഹൈന്ദവമാണെന്നോ, ക്രൈസ്തവവിരുദ്ധമാണെന്നോ, യഹൂദവിരുദ്ധമാണെന്നോ അല്ലെങ്കിൽ ബുദ്ധവിരുദ്ധം ആണെന്നോ എന്നല്ല. കാണുന്നതുപോലെ ഈ സംഗതികൾ എല്ലാം തന്നെ മനുഷ്യന്‍റെ സഹജാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതിനാൽ എല്ലാ വിശ്വാസസംഹിതകളും നിയമപരമായിതന്നെ ഈ സമാനതകൾ അവകാശപ്പെടുന്നു. ഈ പ്രധാനസംഗതി മനസ്സിലാക്കാതെ, സൂഫിസത്തിനോ മറ്റ് ആത്മീയ പാരമ്പര്യങ്ങൾക്കോ ബാഹ്യ സ്രോതസ്സുകൾ ഉണ്ടെന്ന് സ്ഥാപിക്കാൻ ശഠിക്കുന്നവർ എല്ലാ സൃഷ്ടികൾക്കും ഇടയിലെ ഐക്യത്തിന്‍റെ അന്തർധാരയും മനുഷ്യന്‍റെ കണ്ടെത്തലുകളുടെ ഓരോ സ്മാരകങ്ങളെയും തിരിച്ചറിയുന്നില്ല എന്നതാണ് യാഥാർഥ്യം.