യൂണിവേഴ്സിറ്റിയില്‍ യോഗധ്യാനം പരിശീലിക്കുന്ന ഒരു അടുത്ത സുഹൃത്ത് വഴിയായിരുന്നു ധ്യാനത്തിലേക്കുള്ള എന്‍റെ ആദ്യ കാല്‍വെപ്പ്. ധ്യാനം എന്‍റെ ശാന്തസ്വഭാവത്തിന് ഗുണം ചെയ്യുന്നതായും എന്നിൽ സ്വാധീനം ചെലുത്തുന്നതായും എനിക്ക് അനുഭവപ്പെട്ടു. തുടര്‍ന്ന് ഞാന്‍ ആ പരിശീലനങ്ങൾ രഹസ്യമായി ചെയ്യുവാന്‍ തുടങ്ങി. എന്നിരുന്നാലും, ആത്മീയ പരിശീലനത്തിന് ഫീസ് അടയ്‌ക്കുക എന്നതിനോട് പൊരുത്തപ്പെടാൻ എനിക്ക് കഴിഞ്ഞില്ല. സ്ട്രെസ് റിലീഫ് ടെക്‌നിക്കായി ധ്യാനം വിപണനം ചെയ്യുന്ന ഒരു പാശ്ചാത്യ ഓർഗനൈസേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. എന്നിരുന്നാലും, എന്‍റെ മുസ്ലീം പശ്ചാത്തലത്തിൽ ഞാൻ കേട്ടിട്ടുള്ള സൂഫിസവുമായി (തസവുഫ്) ബന്ധപ്പെട്ട അനുയോജ്യമായ ഒരു പാത തിരയാൻ ആ പ്രവാചകധ്യാനത്തിന്‍റെ ചില മാനസിക അനുഭവങ്ങൾ എനിക്ക് പ്രേരണയായി.
പൗരസ്ത്യ മതങ്ങൾ പാശ്ചാത്യകാഴ്ചപ്പാടുകൾക്കു അനുകൂലമായി അവയുടെ സത്തയെയും ധർമങ്ങളെയും നേർപ്പിക്കുമ്പോൾ, ‘എവിടെയോ ഒരാൾ അതുവഴി സമ്പന്നനാകുന്നു’ എന്നറിയാമായിരുന്നു. ധ്യാനം ഒരു പവിത്രമായ പരിശീലന രീതി ആയതിനാൽ അത് പരമോന്നത സത്തയായ ദൈവത്തിൽ നിന്ന് തന്നെ ഉത്ഭവിക്കണം എന്നായിരുന്നു എന്‍റെ വിശ്വാസം. രക്ഷയിലേക്കുള്ള എന്‍റെ പാത യാഥാസ്ഥിതിക ഇസ്ലാമിലാണെന്ന് ഞാൻ നേരത്തെ തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു. ഈശ്വര സാക്ഷാത്കാരം എന്നത് ദൈവത്തിലേക്കുള്ള സമർപ്പണം, ദൈവത്തിലുള്ള വിശ്വാസം, നിശ്ശബ്ദത എന്നീ തത്ത്വങ്ങളില്‍ അധിഷ്ഠിതമാണെന്നും, “പൗരസ്ത്യരുടേതുമല്ല…പാശ്ചാത്യരുടേതുമല്ല” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മതത്തിന്‍റെ പരിധിക്കുള്ളിലാണ് ഇവ എന്നും ഞാന്‍ വിശ്വസിച്ചു. അതിനാല്‍ ധ്യാനം പാശ്ചാത്യമാണോ? പൗരസ്ത്യമാണോ? എന്നതിനെക്കുറിച്ച് ആലോചിച്ച് എനിക്ക് വിഷമിക്കേണ്ട വന്നില്ല. എന്നാല്‍ തനിയെ ധ്യാനം തുടരുന്നത് വിജയിക്കില്ല എന്ന് എനിക്ക് തോന്നിതുടങ്ങി. വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒരു പുസ്തകത്തിൽ വായിച്ച “വാൾ ഉപയോഗിക്കാൻ അറിയാത്തവൻ സ്വയം മുറിവേൽപ്പിക്കും.”എന്ന വരികള്‍ ഞാൻ ഓര്‍ത്തു.
“ദാഹിക്കുന്നവനേ, തിരച്ചിൽ തുടരുക,
നീ പിന്തിരിയരുത് ഒരു ദിവസം
നീ അരുവി കണ്ടുമുട്ടുക തന്നെ ചെയ്യും”
എന്ന റൂമിയുടെ വാക്കുകളില്‍ വിശ്വാസം അര്‍പ്പിച്ച് കൊണ്ട് അദ്ധ്യാപകനെ തേടിയുള്ള എന്‍റെ പ്രയാണം വൃഥാവിലാകില്ല എന്ന പ്രതീക്ഷയില്‍ ഞാന്‍ എത്തി.
പാശ്ചാത്യ രാജ്യങ്ങളിൽ ജനിച്ചു വളർന്ന ഞാന്‍ എന്‍റെ തലമുറയിലെ പലരെയും പോലെ, സത്യം യുക്തിസഹമായ മനസ്സിലും കാര്യകാരണ അന്വേഷണത്തിലും ആണെന്ന് വിശ്വസിച്ചു. ‘നിങ്ങൾക്ക് എന്തെങ്കിലും മനസ്സിലാക്കാനോ കാണാനോ സാധിക്കുന്നില്ലെങ്കിൽ, അത് തെറ്റായതോ അല്ലെങ്കില്‍ ഇല്ലാത്തതോ ആയിരിക്കണം’. എന്നാൽ സത്യത്തിനായുള്ള അന്വേഷണം ഈ ചിന്താരീതിയിൽ നിന്ന് അകറ്റി പൗരസ്ത്യ ചിന്തയിലേക്ക് എന്നെ ആകര്‍ഷിക്കുവാന്‍ തുടങ്ങി.
ആദ്യമൊക്കെ സൂക്ഷ്മതയിൽ ശ്രദ്ധിച്ച ഞാൻ വലിയ ചിത്രത്തിന്‍റെ സൗന്ദര്യാസ്വാദനം നഷ്ടപ്പെടുത്തി എന്ന് പറഞ്ഞത് പോലെയായിരുന്നു. അതുപോലെ സത്യം അറിയാമെന്ന് അവകാശപ്പെടുന്ന നിരവധി ആളുകളും ഗ്രൂപ്പുകളും ഉണ്ടായിരുന്നു. ഒരേ വിളക്കിൽ നിന്നുള്ള കിരണങ്ങൾ പോലെ, ആത്യന്തികമായി ദൈവത്തിലേക്ക് നയിക്കുന്ന എല്ലാ വഴികളും ലോകത്തിന്‍റെ മഹത്തായ മതങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. അവർ വാഗ്ദാനം ചെയ്യുന്നതും അതാണെന്ന് എനിക്ക് അറിയാമായിരുന്നു. അതേ സമയം, ഞാൻ ജാഗ്രതയോടെ അന്വേഷണം നടത്തണമെന്നും, എന്‍റെ എല്ലാ പ്രവർത്തനങ്ങളുടേയും ഉത്തരവാദി ഞാന്‍ തന്നെ ആയിരിക്കുമെന്നും എനിക്കറിയാമായിരുന്നു. പിന്നീട് പശ്ചാത്തപിക്കുവാന്‍ ഇടവരുത്തക്കവണ്ണം ഏതെങ്കിലും ആത്മീയ മനുഷ്യൻ എന്നെ മസ്തിഷ്ക പ്രക്ഷാളനം നടത്തുകയോ അതിന് നിർബന്ധിക്കുകയോ ചെയ്യാതിരിക്കാൻ ഞാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് ഗ്രൂപ്പുകളിലെ പലരും ആത്മീയതയില്‍ അല്‍പ്പം മുന്നേറുകയും എന്നാല്‍ ഒരു നാല്‍ക്കവലയില്‍ വച്ച് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാതെ ആശയക്കുഴപ്പത്തിലായി വീണുപോകുകയും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മിക്ക ഗ്രൂപ്പുകൾക്കും യഥാർത്ഥ ഗൈഡുകൾ ഇല്ലായിരുന്നു, പ്രവാചകൻ(സ) തന്നെ, തന്‍റെ കാലശേഷം നിരവധി വ്യാജ ആചാര്യന്മാരും വ്യാജ വിഭാഗങ്ങളും പ്രത്യക്ഷപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് എന്നെ കൂടുതൽ ജാഗ്രതയുള്ളവനാക്കി. ഒരു “വിഭാഗ”ത്തിന്‍റെ മാത്രം ഭാഗമായി ചിത്രീകരിക്കപ്പെടാനോ അല്ലെങ്കിൽ അവരുടെ കൃത്രിമ കെണിയിൽ വീഴാനോ ഞാൻ ആഗ്രഹിച്ചില്ല. ദൈവത്തിലേക്കുള്ള ലളിതമായ പാതയിൽ സഹായിക്കാൻ കഴിയുന്ന ഒരു യഥാർത്ഥ വഴികാട്ടിയെ ഞാൻ കണ്ടെത്തും അല്ലങ്കില്‍ അത് ഒരിക്കലും സാധ്യമാവില്ല എന്ന് ഞാന്‍ വിശ്വസിച്ചു.
ഒരു പാശ്ചാത്യൻ ബാഹ്യമായ കാഴ്ചയെ ആധാരമാക്കിയാണ് അഭിപ്രായ രൂപീകരണം നടത്തുന്നത്. സമൂഹം ആളുകളുടെ വിലയും നിലയും കഴിവും നിർണ്ണയിക്കുന്നത് പലപ്പോഴും ഇങ്ങനെയാണ്. ഒരു പുസ്തകത്തെ അതിന്‍റെ പുറംചട്ട നോക്കി വിലയിരുത്തുന്നത് പോലെ. അടുത്തകാലത്ത് ഏതാണ്ട് ഇത്തരമൊരു കെണിയിൽ ഞാനും വീണു.
സ്കൂൾ ഓഫ് സൂഫി ടീച്ചിംഗിൽ നിന്നുള്ള ഒരു ലഘുലേഖ ഞാൻ കാണുവാന്‍ ഇടയായി അദ്ദേഹത്തെ സ്രഷ്ടാവ് അനുഗ്രഹിക്കട്ടെ.. ലഘുലേഖയിൽ പറഞ്ഞിരിക്കുന്ന വഴികൾ ഞാൻ പരിശീലിക്കാന്‍ തുടങ്ങി. പിന്നീട് ഗ്രൂപ്പ് മാനേജർമാർ നഖ്ശബന്ദിയ-മുജദ്ദിദിയ രീതികൾ പരിചയപ്പെടുത്തുകയും ചെയ്തു. അവർ എപ്പോഴും കരുതലും ശ്രദ്ധയും ഉള്ളവരാണെന്നും എപ്പോഴും സഹായിക്കാൻ തയ്യാറാണെന്നും ഞാൻ മനസ്സിലാക്കി.
ഭൂമിയുടെ പല കോണുകളിൽ നിന്നും വന്ന, ജീവിതത്തിന്‍റെ നാനാതുറകളിൽ നിന്നുമുള്ള സൂഫി വിദ്യാർത്ഥികളുടെ ദയ, പരസ്പരസ്‌നേഹവും ഐക്യവും, സമർപ്പണം, വിനയം സന്തോഷം തുടങ്ങിയ സ്വഭാവ ശ്രേഷ്ടതകള്‍ എന്നെ അവരിലേക്ക് ആകര്‍ഷിച്ചു. ഇതെല്ലാം കൊണ്ട് അവരുടെ അദ്ധ്യാപകനെ കാണണമെന്നുള്ള ആഗ്രഹം എന്‍റെ ഉള്ളിൽ അങ്കുരിച്ചു. ഞാൻ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ശരിക്കും ശ്രദ്ധേയനായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഈ വിദ്യാർത്ഥികളുടെ ഹൃദയത്തിൽ സ്നേഹത്തിന്‍റെ വിത്തുകൾ പാകിയതില്‍ അദ്ദേഹത്തിന് കാര്യമായി പങ്കുണ്ടെന്നു ഞാന്‍ കരുതുന്നു. കൂടാതെ അദ്ദേഹം ഒരു മനോഹരമായ പൂന്തോട്ടവും സൃഷ്ടിച്ചിരുന്നു. അദ്ദേഹത്തെ കാണുവാന്‍ പോകണമെന്ന് ഞാന്‍ മനസ്സിൽ ഉറപ്പിച്ചു.
ഷെയ്ഖ് ഉടൻ ഇംഗ്ലണ്ട് സന്ദർശിക്കുമെന്ന് ലണ്ടനിലെ അദ്ദേഹത്തിന്‍റെ ഗ്രൂപ്പ് മാനേജർമാരിലൂടെ ഞാൻ മനസ്സിലാക്കി, അദ്ദേഹത്തെ കാണാനുള്ള എന്‍റെ ആകാംക്ഷ തുടങ്ങി. ഇതിനകം ഈ മനുഷ്യന്‍റെ രേഖാചിത്രം എന്‍റെ മനസ്സിൽ വരച്ചിരുന്നു, അദ്ദേഹം ഒരു വലിയ, ഉയരമുള്ള മനുഷ്യനായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു, സമൃദ്ധമായ പൂന്തോട്ടങ്ങൾക്കിടയിൽ നന്നായി അലങ്കരിച്ച ഖനഖയിൽ [സൂഫി സെന്റർ] കൂടുതൽ സമയവും ചെലവഴിച്ച അദ്ദേഹം പ്രസന്നമായ ചർമ്മവും സുന്ദരമായ മുടിയുമുള്ള ഒരു ശക്തനായ മനുഷ്യൻ ആിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. അദ്ദേഹത്തിന്‍റെ സാന്നിധ്യം തന്നെ എന്നെ ദൈവത്തിലേക്ക് ഉയര്‍ത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചു. ഈ മനുഷ്യന്‍റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിൽ ദൈവം വളരെ ഔദാര്യം കാണിക്കുമെന്ന് ഞാൻ കരുതി. വളരെ റൊമാന്‍റിക്‍ ആയ ഒരു ചിത്രമായിട്ടായിരുന്നു, ഞാന്‍ അദ്ദേഹത്തെ എന്‍റെ.മനസ്സില്‍ വരച്ചിട്ടത്.
ശൈഖിനെ കണ്ടപ്പോൾ യാഥാർത്ഥ്യം വ്യത്യസ്തമായിരുന്നു. ഞാൻ മനസ്സില്‍ വരച്ചിട്ട ചിത്രവുമായി ശൈഖ് ഒട്ടും പൊരുത്തപ്പെട്ടിരുന്നില്ല. ശൈഖ് നമസ്‌കാരത്തിന് നേതൃത്വം കൊടുക്കുമ്പോൾ ഞാൻ അദ്ദേഹത്തെ ഒരു നോക്ക് കണ്ടു. മൊട്ടത്തൊപ്പി ധരിച്ച ഒരു ചെറിയ മനുഷ്യനായിരുന്നു അദ്ദേഹം. ലളിതമായ ഇന്ത്യന്‍ വസ്തവും നരച്ച താടിയും ഉള്ള നിശബ്ദനായ ഒരു മനുഷ്യൻ.
എന്നിട്ടും ഈ സമയത്ത് എല്ലാ വിദ്യാർത്ഥികളുടെയും ഹൃദയം സ്‌നേഹത്താൽ നിറയുന്നതും അവര്‍ ശൈഖിലേക്ക് ചായുന്നതും ഞാൻ കണ്ടറിഞ്ഞു. അതൊരു വിസ്മയകരമായ നിമിഷമായിരുന്നു. അദ്ദേഹത്തെ നേരിട്ട് കാണുവാനുള്ള അവസരം ലഭിക്കാൻ ഞാൻ ആഗ്രഹിച്ചു.
ഹസ്രത്തുമായുള്ള എന്‍റെ ആദ്യ കൂടിക്കാഴ്ച വളരെ രസകരമായിരുന്നു. മുന്‍ പരിചയക്കാരേ പോലെ ഞങ്ങൾ സംസാരിച്ചു. എന്‍റെ പിതാവിനോടെന്നപോലെ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി. അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലുടനീളം സന്തോഷവും സമാധാനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ഊഷ്മളമായ പുഞ്ചിരി ജ്ഞാനവാക്കുകളേക്കാൾ ശ്രദ്ധിക്കപ്പെട്ടു. നല്ല സുഹൃത്തിനോടെന്ന മട്ടിൽ ആയിരുന്നു അദ്ദേഹത്തിന്‍റെ സംസാരം. എന്നേക്കും ഇദ്ദേഹത്തിന്റെ സഹവാസം എനിക്ക് വേണമെന്ന് ഞാൻ ആഗ്രഹിച്ചുപോയി.
അതേ സമയം ഹസ്രത്ത് ആത്മീയമായി വളരെ ബോധവാനാണെന്നും ആ നിമിഷത്തെ എപ്പോഴും അദരിക്കുന്നതായും എനിക്ക് അനുഭവപ്പെട്ടു. എന്‍റെ താൽപ്പര്യം പ്രകടിപ്പിക്കുന്നതിന് ഔപചാരികമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിനെ പറ്റി ഞാൻ ചിന്തിച്ചിരുന്നുവെങ്കിലും വീട്ടിലെത്തിയ പോലെ സുഖകരമായിരുന്നു ആ കൂടിക്കാഴ്ച. പരിശീലന രീതികള്‍ വളരെ ലളിതമായിരുന്നു. എന്നാൽ അങ്ങേയറ്റം ഫലപ്രദവുമാണ് . ചുരുങ്ങിയ സമയത്തിനുള്ളിൽ, എന്‍റെ സന്ദര്‍ശനത്തിന് ഫലമുണ്ടായതായി ഞാൻ കണ്ടെത്തി.
ഹസ്രത്തിന്‍റെ ലാളിത്യം എന്നില്‍ മതിപ്പുളവാക്കി. ഒരു സൂഫി മാസ്റ്ററെ പറ്റി ഞാന്‍ വരച്ചുവച്ച റൊമാന്‍റിക് ചിത്രം “ജാലകത്തിന് പുറത്ത് പോയത്” എന്നെ നിരാശപ്പെടുത്തിയില്ല. “ഒന്നും കാണപ്പെടുന്നത് പോലെ അല്ല” എന്ന് കേട്ടിട്ടുണ്ടെങ്കിലും ഈ വാക്കുകളുടെ ആഴത്തിലുള്ള അർത്ഥം ഞാൻ മനസ്സിലാക്കാൻ തുടങ്ങി.”ലോകത്ത് അസത്യം കണ്ടെത്തുന്നത് എളുപ്പമാണ്, എന്നാൽ സത്യം യഥാർത്ഥ മനുഷ്യരുടെ ഹൃദയത്തിൽ മാത്രമേ കണ്ടെത്താൻ കഴിയൂ”. ഇത് കൂടുതൽ വ്യക്തമായപ്പോൾ, ഞാൻ കാര്യങ്ങൾ പുതിയതായി കാണാൻ തുടങ്ങിയതു പോലെ തോന്നി’ കാണുന്നവന്റെ കണ്ണ് എന്നെന്നേക്കുമായി മാറിയിരുന്നു’.
ഹസ്രത്തുമായുള്ള എന്‍റെ കൂടിക്കാഴ്ച കൂടുതൽ ധ്യാനിക്കാനും അധ്യാപക-വിദ്യാർത്ഥി ബന്ധത്തെക്കുറിച്ചുള്ള എന്‍റെ ധാരണ പൊളിച്ചെഴുതാനും എന്നെ പ്രേരിപ്പിച്ചു.
ഹസ്രത്തുമായുള്ള എന്‍റെ രണ്ടാമത്തെ കൂടിക്കാഴ്ചയിൽ, ഹൃദയത്തിന്‍റെ സൂക്ഷ്മ കേന്ദ്രത്തിൽ (ലതാഇഫ്) ദിവ്യശക്തിചാലനം ലഭിച്ചു, അന്നുമുതൽ ഞാൻ ഈ പരിശീലനസമ്പ്രദായങ്ങളിൽ തുടരുന്നു.
ഞാൻ ഹസ്രത്തിനെ പിന്നീട് പല അവസരങ്ങളിലും ഞാൻ കണ്ടുമുട്ടി. അദ്ദേഹത്തിന്‍റെ വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ അദ്ദേഹം എപ്പോഴും ശ്രദ്ധാലുവാണ്. അദ്ദേഹം എപ്പോഴും ഒരു ടെലിഫോൺ കോൾ അകലെയുണ്ട്. ഹസ്രത്ത് എപ്പോഴും ദാനധർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നു. “എല്ലാവരും എന്തെങ്കിലും എടുക്കാൻ ശ്രമിക്കുന്നു, എന്തുകൊണ്ട് നൽകാൻ കഴിയുന്ന ഒരാളായിക്കൂടാ”. ഈ പാതയില്‍ ഞാന്‍ ഏറെ മുമ്പോട്ടു പോയി. ലോകവുമായും (ദുനിയ) ആത്മീയതയുമായും സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് സഹായിക്കുന്ന സമ്പ്രദായങ്ങൾ കണ്ടെത്തി.
കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് പറയുവാനുള്ളത് ഇതാണ് “നിങ്ങൾ വിധിക്കപ്പെടാതിരിക്കണമെങ്കിൽ നിങ്ങളും ആരെയും വിധിക്കരുത്. ഒന്നും കാണുന്നതു പോലെ അല്ലാത്തതിനാൽ നിങ്ങൾ ആഗ്രഹിക്കുന്നത് സൂക്ഷ്മതയോടെ ആകട്ടെ. നിങ്ങളുടെ ഇച്ഛാശക്തി അതിശക്തമാണെങ്കില്‍ വിധിയുടെ പാതയിൽ വീണുപോകുമോ?
ദൈവം എന്‍റെ രഹസ്യങ്ങള്‍ സംരക്ഷിക്കട്ടെ, അവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ, എന്‍റെ ശൈഖിനെ സന്തോഷവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ, ഈ ബന്ധത്തിൽ സ്നേഹം എങ്ങനെ നിലനിൽക്കുന്നുവെന്ന് വിവരിക്കാൻ എനിക്ക് വാക്കുകളില്ല.