മൂന്നു വർഷം മുൻപാണ് നിങ്ങൾ എന്നെ കണ്ടു മുട്ടിയിരുന്നതെങ്കിൽ, തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയായിട്ട് ആയിരിക്കും നിങ്ങൾക്ക് അനുഭവപ്പെട്ടിരിക്കുക. എളുപ്പത്തിൽ പ്രകോപിതനും മാനസിക സമ്മർദ്ദം കൊണ്ട് വിഷമിക്കുന്ന, സാങ്കൽപ്പിക കഥകളിലെ സോമ്പിയെ പോലെ ഇച്ഛാശക്തിയില്ലാത്തതുമായ ഒരു മനുഷ്യൻ. ചുരുക്കത്തിൽ, എന്‍റെ മോശം വശം കാണാന്‍ നിങ്ങൾ ആഗ്രഹിക്കുന്നില്ല എങ്കില്‍ പോലും എന്നിൽ കൂടുതലും ഉണ്ടായിരുന്നത് ആ വശമായിരുന്നു..
ജോലിയും സ്വകാര്യ ജീവിതവും തമ്മിലുള്ള സന്തുലനത്തിന്‍റെ പ്രശ്നം ആയിരുന്നു അത്. നല്ല ശുദ്ധവായു ശ്വസിക്കുക, റോസാപ്പൂക്കളുടെ മണം പിടിക്കുക, മനസ്സ് ശുദ്ധീകരിക്കുക, നന്നായി ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, എന്നിങ്ങനെ എന്നെ സ്‌നേഹിക്കുന്ന ആളുകൾ നിരന്തരം ഉപദേശിച്ചു കൊണ്ടേയിരുന്നു. അതുമൂലം കൂടുതൽ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്തകൾ എന്‍റെ മനസ്സിലൂടെ കടന്നുപോയി എന്നത് സത്യം. എന്നിരുന്നാലും എന്‍റെ ജീവിതത്തിന്‍റെ മുകളില്‍ ആലസ്യവും മന്ദഗതിയിലുള്ളതുമായ ഒരു വികാരം മറ്റെങ്ങും പോകാത്ത മഴമേഘം പോലെ നിരന്തരം പൊങ്ങിക്കിടന്നു.
“ശോകഹൃദയം” എന്ന് വിളിച്ച് ആളുകൾ എങ്ങനെയാണ് അവരുടെ വൈമനസൃത്തെ പ്രകടിപ്പിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? എന്‍റെ അവസ്ഥ അതായിരുന്നു. അതുകൊണ്ടാണ് ‘ഹൃദയധ്യാന’ പരിശീലനത്തിലേക്ക് യാദൃശ്ചികമായി ഞാൻ കടന്നത്. അത് ദൈവികമായ ഒരു ഇടപെടലായി ഞാന്‍ കരുതുന്നത്.
ഗ്രൂപ്പ് മെഡിറ്റേഷൻ സെഷനുകളിൽ ഇരുന്നപ്പോള്‍ എനിക്ക് സംശയങ്ങളുണ്ടായിരുന്നു എന്ന് ഞാന്‍ സമ്മതിക്കുന്നു. കൃത്യമായ ഇരിപ്പു രീതികളില്ല, കണ്ണടച്ച് ഇരിക്കാനുള്ള നിർദ്ദേശങ്ങള്‍ക്കപ്പുറം മറ്റു നിര്‍ദ്ദേശങ്ങളില്ല, ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്വസന താളങ്ങളുടെ നിയന്ത്രണങ്ങളില്ല, ജപിക്കാൻ മന്ത്രങ്ങളില്ല,. അക്ഷരാർത്ഥത്തിൽ എന്‍റെ മനസ്സിനെ അത് ആഗ്രഹിക്കുന്ന രീതിയിൽ അലയാൻ വിടൂ എന്ന് എന്നോട് പറഞ്ഞപ്പോൾ, എന്‍റെ ഭാവനയുടെ അസാമാന്യമായ വ്യാപ്തിയെ അവർ വില കുറച്ചു കാണുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
എന്‍റെ കണ്ണുകൾ അടച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ധ്യാന ശേഷം എനിക്ക് പോകേണ്ട സ്ഥലങ്ങൾ, ഞാൻ ചെയ്യേണ്ട കാര്യങ്ങൾ, ഞാൻ കാണേണ്ട ആളുകൾ എന്നിവയെക്കുറിച്ചുള്ള ചിന്തകള്‍ എന്‍റെ മനസ്സില്‍ നിറഞ്ഞു.. എന്‍റെ ജോലികളെക്കുറിച്ചും എനിക്ക് എത്ര തിരക്കുള്ള ആഴ്ചയാണിതെന്നും അതിലും തിരക്കേറിയ ആഴ്ചയാണ് എനിക്ക് മുന്നിൽ കാത്തിരിക്കുന്നതെന്നും ഞാൻ ചിന്തിച്ചു. ഇതിനൊക്കെ പകരം എന്താണ് ചെയ്യേണ്ടതെന്നായി പിന്നെ എന്‍റെ ചിന്തകള്‍. എവിടെയെങ്കിലും ഒരു ബീച്ചിൽ പോയാലോ, അല്ലെങ്കിൽ ഞാൻ ഇതുവരെ പോയിട്ടില്ലാത്ത ഒരു നഗരം സന്ദര്‍ശിച്ചാലോ,. അതുമല്ലെങ്കില്‍ പൂന്തോട്ടത്തിൽ ഒരു പുസ്തകവുമായി ഇരുന്നാലോ, അല്ലെങ്കിൽ സുഹൃത്തുക്കളുമൊത്തുള്ള ചായ… എന്‍റെ ഭാവന ചിന്തകളില്‍ നിന്നും ചിന്തകളിലേക്കു അലഞ്ഞു നടന്നു. എനിക്ക് നിയന്ത്രിക്കാന്‍ കഴിയാത്തത്ര തിരക്കിലായിരുന്നു എന്‍റെ മനസ്. സാവധാനം ധ്യാനത്തിന്‍റെ തീവ്രത അറിയുവാന്‍ തുടങ്ങുന്നതിന് മുമ്പ്, ഉറങ്ങുന്നത് പോലെയുള്ള അർദ്ധ ബോധത്തിന്‍റെ ആനന്ദകരമായ അവസ്ഥയിലേക്ക് ഞാൻ നീങ്ങി. പക്ഷെ, ഞാൻ ഉറങ്ങിയിട്ടില്ലെന്ന് ഉറപ്പായിരുന്നു. വ്യക്തമെങ്കിലും ഭാരം കുറഞ്ഞ അയഞ്ഞ അവസ്ഥയില്‍ ആയിരുന്നു ഞാന്‍. കാലത്തിലൂടെ…ആകാശ ശൂന്യതയിലൂടെ ഞാന്‍ ഒഴുകുകയായിരുന്നു. അലഞ്ഞുതിരിയാൻ പിന്നെ ചിന്തകളൊന്നും ഉണ്ടായിരുന്നില്ല. നീണ്ട വർഷങ്ങൾക്ക് ശേഷം ഞാന്‍ അറിഞ്ഞു… എന്‍റെ ഹൃദയം കവര്‍ന്നെടുക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്ന്, സ്നേഹം എന്ന ഒരേയൊരു വികാരത്താൽ മാത്രം അത് നിറയുന്നുവെന്ന്.
ഗാഢനിദ്രയില്‍ നിന്ന് ഉണരുന്നത് പോലെയാണ്, ധ്യാനാവസ്ഥയിൽ നിന്ന് പുറത്തു വരുന്നത്. പക്ഷെ, ഒരു വ്യത്യാസമുണ്ട്. ധ്യാനത്തിലെ അര്‍ദ്ധമയക്കത്തില്‍ അനുഭവിച്ച വിസ്മയകരവും മനോഹരവും സ്വപ്നതുല്യവുമായ വികാരം ധ്യാനത്തിനു ശേഷം, ആനന്ദത്തോടെ നിലനിൽക്കുന്നു. ആഹ്ലാദം നിറഞ്ഞ ഹൃദയത്തോടെ പ്രകാശിതമായ കണ്ണുകളോടെ ലോകത്തെ കാണാന്‍ കഴിയുന്നു. അപ്പോള്‍ ഈ ലോകം സ്വന്തം അദൃശ്യ ചിറകുകളിൽ പറന്നു നടക്കുന്നതായി അനുഭവപ്പെടുന്നു. സൂഫിധ്യാനത്തിലൂടെയാണ് ഹൃദയശാന്തത ഒരു മാനസികഭാവം അല്ലെന്ന് ഞാൻ മനസ്സിലാക്കിയത്. ഇത് ഹൃദയം എത്തിച്ചേരുന്ന ഒരു അവസ്ഥയാണ്.
മനുഷ്യന്‍റ മൃദലഭാവങ്ങളും സര്‍ഗ്ഗശേഷിയുമെല്ലാം തന്നെ ഉറവയെടുക്കുന്നത് ഹൃദയത്തില്‍ നിന്നാണ്.എല്ലാ ഇന്ദ്രിയാനുഭവങ്ങളും എന്തിനേറെ മനസ്പോലും ഹൃദയത്തില്‍ നിന്നാണ് വരുന്നത്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ, കവിത എന്നില്‍ നിറഞ്ഞു. എന്‍റെ ഉള്ളില്‍ നിന്ന് ആർദ്രത ഓർക്കസ്ട്രകൾ പോലെ പുറത്തേക്ക് ഉഴുകുവാന്‍ തുടങ്ങി.
തുടര്‍ന്നുള്ള മാസങ്ങളിൽ ധ്യാനം തുടരുന്നത് എന്‍റെ സ്വഭാവത്തെ മാത്രമല്ല ലോകവീക്ഷണത്തെ തന്നെ മാറ്റി മറിച്ചു. സ്നേഹംനിറഞ്ഞ ഹൃദയത്തോടെ എങ്ങനെ ജീവിക്കാം എന്ന് ഞാൻ തിരിച്ചറിഞ്ഞു: ‘’സ്നേഹം നിറഞ്ഞ ഒരു ഹൃദയം എല്ലാ പ്രതിസന്ധികളിലും സൗന്ദര്യവും അത്ഭുതങ്ങളും ദയയും കണ്ടെത്തുന്നു’’.
പുല്ലിൽ നൃത്തം ചെയ്യുന്ന
മഴയത്ത് പാടുന്ന
സൂര്യകിരണങ്ങളെ നോക്കി പുഞ്ചിരിക്കുന്ന
ആ വ്യക്തിയാണ് ഞാൻ
ഓരോ പൂവിനോടു കിന്നരിക്കുന്ന
മരങ്ങളോട് കഥകൾ പറഞ്ഞു നടക്കുന്ന
കാറ്റിനോടൊപ്പം ചിരിക്കുന്ന
ആ വ്യക്തിയാണ് ഞാൻ
വെളിപ്പെടുത്താത്ത രഹസ്യങ്ങള്‍ പേറുന്ന
ആ വ്യക്തിയാണ് ഞാൻ
വിശ്വസ്നേഹത്താല്‍ നിറഞ്ഞ
ആ വ്യക്തിയാണ് ഞാൻ
എന്‍റെ ഹൃദയവുമായി എനിക്കിപ്പോഴുള്ള ബന്ധം ‘അനുരാഗപൂര്‍ണ്ണം’ എന്നല്ലാതെ മറ്റെങ്ങനെ വര്‍ണ്ണിക്കണമെന്ന് എനിക്കറിയില്ല. ചില ദിവസങ്ങൾ പ്രതിസന്ധികളാല്‍ അതി കഠിനമാണ്. പക്ഷെ എന്‍റെ ഹൃദയവുമായി സംവദിക്കാന്‍ ഞാൻ ദിവസവും മാറ്റിവെക്കുന്ന ആ വിലയേറിയ നിമിഷങ്ങളിൽ എന്‍റെ ഹൃദയം ആ പ്രതിസന്ധികളിലേക്ക് വെളിച്ചം വീശുകയും വീണ്ടും സ്‌നേഹത്തിലാവുകയും ചെയ്യുന്നു.