School of Sufi Teaching

സ്‌കൂൾ ഓഫ് സൂഫി ടീച്ചിംഗ്

നഖ്‌ഷബന്ദി, മുജദ്ദിദി, ചിശ്തി, ഖാദിരി, ഷാദിലി പരിശീലനങ്ങൾ

School of Sufi Teaching

Support the Sufi School
Sufi School is a non-profit charity involved in creating awareness about Sufism and providing authentic Sufi teachings to sincere seekers.

All the teachings are given free of cost and students are not charged for attending our weekly gatherings for teaching, mentoring, discussions and group practices.

Our activities are carried out through voluntary donations. We request you to donate generously to support our work. Any amount of donation to help us to continue this good work will be appreciated and thankfully accepted.

PayPal
Use PayPal to send a donation to the School of Sufi Teaching. You can also add a payment reference.

If you don't have a PayPal account, use this link to make a donation via credit card.

Amazon Smile
Select the School of Sufi Teaching as your charity on Amazon.

Amazon will donate 0.5% of any purchases you make to us, without any extra cost to you.

Wire transfer
For transfers in the UK (in GBP) use the details below.

Name: School of Sufi Teaching
Account Number: 11397222
Sort Code: 40-03-16
Bank: HSBC UK

International transfers
Preferred option for cheap international transfers: Send money to our WISE account.

ബെലാറസിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ വ്യക്തിപരമായ കുറിപ്പ്

റഷ്യയിലെ ഒരു ഓർത്തഡോക്സ് ക്രിസ്ത്യൻ കുടുംബത്തിലാണ് ഞാൻ വളർന്നത്. പ്രാർത്ഥനകൾ പഠിക്കാനും പള്ളിയിലെ ശുശ്രൂഷകളിലും ചടങ്ങുകളിലും പതിവായി പങ്കെടുക്കാനും ചെറുപ്പം മുതലേ എന്നെ വീട്ടുകാർ പ്രോത്സാഹിപ്പിച്ചിരുന്നു. വളർന്നുവരുമ്പോൾ തന്നെ എന്‍റെ കയ്യിൽ ഉണ്ടായിരുന്ന കുട്ടികളുടെ ബൈബിളിലെ പ്രവാചകന്മാരുടെ കഥകളിൽ ഞാൻ മതിമറന്നു. ഞാൻ വിശുദ്ധന്മാരെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുകയും ധാരാളം വിശുദ്ധന്മാരുമായി ശക്തമായ ആത്മബന്ധം വളർത്തിയെടുക്കുകയും ചെയ്തു. അത്ഭുതങ്ങൾ പ്രവർത്തിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ദരിദ്രരെ സഹായിക്കുകയും ദൈവത്തെ സേവിക്കുന്നതിനായി തങ്ങളുടെ ലൗകികജീവിതം ഉപേക്ഷിക്കുകയും ചെയ്ത നിഗൂഢവും ശുദ്ധവുമായ കഥാപാത്രങ്ങളായിരുന്നു ഞാൻ വായിച്ചിട്ടുള്ള ഒരുപാട് വിശുദ്ധർ. തൽഫലമായി, ക്രിസ്തുമതത്തിന്‍റെ കൂടുതൽ നിഗൂഢമായ വശങ്ങളിലേക്കു ഞാൻ ആകർഷിക്കപ്പെട്ടു. അതോടൊപ്പം പരമ്പരാഗത മതപഠനങ്ങൾക്ക് വിരുദ്ധമായ ഏതാനും നവയുഗ സിദ്ധാന്തങ്ങളും എനിക്ക് ലഭ്യമായി. കൗമാരജീവിതകാലം കലാപത്തിന്‍റെ ഒരു കാലഘട്ടത്തിലേക്ക് നയിച്ചു. എന്‍റെ സമപ്രായക്കാരോ സുഹൃത്തുക്കളോ ബന്ധുക്കളോ ആരും മതവിശ്വാസികള്‍ ആയിരുന്നില്ല. 1980-കളിലും 90-കളിലും ഓർത്തഡോക്സ് ക്രിസ്തുമതം ആധുനിക കമ്മ്യൂണിസത്തിനു ശേഷമുള്ള കാലഘട്ടത്തിൽ നിന്ന് തിരിച്ചുവരവു നടത്തുന്ന സമയമായിരുന്നു. എന്നാൽ എന്‍റെ കുടുംബം ഈ പ്രവണതയോട് യോജിച്ചിരുന്നില്ല. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രധാനവിഷയമായി മാറി. പള്ളിയിലെ ശുശ്രൂഷകളിൽ പങ്കെടുക്കാനും പ്രാർത്ഥനകൾ അർപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ദൈവത്തിലുള്ള വിശ്വാസം നിലനിർത്തുകയും വിശുദ്ധന്മാരുമായി ശക്തമായ ബന്ധം പുലർത്തുകയും ചെയ്തു. വൈരുദ്ധ്യവും ആശയക്കുഴപ്പവും അനുഭവപ്പെടുന്ന നിലയിൽ ശരിയായ ഒരു ധാരണയ്ക്കും ജീവിതത്തെ കുറിച്ചുള്ള ആഴത്തിലുള്ള അർത്ഥത്തിനും വേണ്ടിയുള്ള അന്വേഷണവുമായി ഞാൻ യൗവനത്തിലേക്ക് കടന്നു.

ഇരുപത് വയസു കഴിഞ്ഞപ്പോൾ, അതായത് 2008 ഫെബ്രുവരിയിൽ ഞാൻ സൂഫിസവുമായി പരിചയപ്പെട്ടു. അപ്പോഴേക്കും ഞാൻ രാജ്യങ്ങൾ മാറി ന്യൂസിലൻഡിൽ താമസമാക്കുകയു ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഒരു പള്ളിയിൽ വെച്ച് ഞാൻ ഇസ്ലാമിക വിവാഹ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട് അത് മനസ്സിനെ സ്പർശിച്ച മനോഹരവും നിസ്ഥൂലവുമായ ഒരു അനുഭവമായിരുന്നു. ഈ അനുഭവം ഞങ്ങള്‍ നടത്തിയ സിവില്‍ വിവാഹ ചടങ്ങില്‍ നിന്നും തികച്ചും വ്യത്യസ്ഥവുമായിരുന്നു. ഞാൻ ഒരു സസ്യഭുക്കും യോഗ വിദ്യാർത്ഥിയും ആയിരുന്നു. യോഗയിൽ ഞാൻ ആഴത്തിൽ മുഴുകുകയും ദിവസവും അത് പരിശീലിച്ചുവരികയും ചെയ്തു. അതിന്‍റെ വലിയ നേട്ടങ്ങളിൽ ശക്തമായി വിശ്വസിച്ചു കൊണ്ട് ഞാൻ യോഗ പഠിപ്പിക്കുകയും ചെയ്തു. എനിക്ക് ആത്മീയ സംതൃപ്തി അനുഭവപ്പെട്ടു. എന്നിട്ടും എന്തോ ഒരു നഷ്ടബോധം എന്നെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.

എനിക്ക് യോഗ പരിശീലനവും മറ്റും ഉണ്ടായിരുന്നിട്ടും, ധ്യാന പരിശീലനത്തിലേക്ക് ഞാൻ ഒരിക്കലും ആകർഷിക്കപ്പെട്ടിരുന്നില്ല. നിശ്ചലാവസ്ഥയിൽ ആയിരിക്കുക എന്നത് വലിയ വെല്ലുവിളി ആയി തോന്നി. യോഗയിലെ ശാരീരിക ചലനത്തിലായിരുന്നു എനിക്ക് കൂടുതല്‍ താല്‍പര്യം. ദൈനംദിന ധ്യാനം പ്രധാന പരിശീലനമായി മാറുന്ന ഒരു മാർഗ്ഗത്തിലൂടെ ഞാൻ യാത്ര ആരംഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

സൂഫിസത്തെക്കുറിച്ച് എനിക്ക് വളരെ കുറച്ച് മാത്രമേ അറിയൂ. എനിക്കറിയാവുന്നതാകട്ടെ, ആധികാരിക സൂഫി അനുഭവത്തെയും ഒരു അധ്യാപകനെയും തിരയുന്ന എന്‍റെ ഭർത്താവിൽ നിന്നാണ്. നഖ്‌ശബന്ദി-മുജദ്ദിദി സിൽസിലായിൽ ധ്യാനത്തെക്കുറിച്ച് പഠിക്കാൻ ഞങ്ങൾ ആദ്യ മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്തപ്പോൾ, എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് ശരിക്കും ഉറപ്പില്ലായിരുന്നു. എന്നിരുന്നാലും, അതൊന്നു പരീക്ഷിക്കാൻ ആഗ്രഹിക്കുകയും ചെയ്തു.

ശൈഖിന് വേണ്ടി നഖ്ശബന്ദി-മുജദ്ദിദി ക്രമത്തെ പ്രതിനിധീകരിച്ച് സൂഫി ധ്യാനത്തെക്കുറിച്ച് എന്നെ പഠിപ്പിക്കാൻ വന്ന ന്യൂസിലാൻഡ്കാരനായ ഗ്രൂപ്പ് മാനേജരുടെ കൂടെയായിരുന്നു എന്‍റെ ആദ്യധ്യാനം. എല്ലാ തലങ്ങളിലും മതവിശ്വാസത്തിലും പാതയിലും ഉള്ള വിദ്യാർത്ഥികൾക്ക് ഈ ധ്യാനം പഠിക്കാൻ അവസരം നൽകിയിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കി. സൂഫിസത്തിന് ഇസ്ലാമിൽ വേരോട്ടമുണ്ടെങ്കിലും, ഞാൻ ഇസ്ലാമിക വിശ്വാസത്തോട് പ്രതിബദ്ധത പുലർത്തുകയോ യോഗാഭ്യാസം ഉപേക്ഷിക്കുകയോ ചെയ്യേണ്ടതില്ല. അതിനാൽ, എന്‍റെ ആദ്യ പാഠം സ്വീകരിക്കാൻ എനിക്ക് കഴിഞ്ഞു. ഗ്രൂപ്പ് മാനേജർ എനിക്ക് എന്‍റെ ആദ്യത്തെ നിയ്യത്(ഉദ്ദേശ്യം) പറഞ്ഞു തന്നത്തോടെ ഞങ്ങൾ ഒരുമിച്ചു കുറച്ചു സമയം ധ്യാനിച്ചു. പിന്നീട് എന്‍റെ അനുഭവത്തെക്കുറിച്ച് സംസാരിച്ചു. ആദ്യ അനുഭവത്തിന്‍റെ കൃത്യമായ വിശദാംശങ്ങൾ എനിക്ക് ഓർമിക്കാൻ കഴിയുന്നില്ലെങ്കിലും, കഴിയുന്നത്ര ധ്യാനം പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് ഞാൻ മടങ്ങിപ്പോയത്.

യോഗയിലെ എന്‍റെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് തുടക്കത്തിൽ ഞാൻ ധ്യാനങ്ങളെ സമീപിച്ചത്. എന്‍റെ ‘നിയ്യത്’ കഴിഞ്ഞതിനു ശേഷം മുറിയുടെ നടുവിൽ പുറംനിവർന്നു ഇരുന്ന് ശരീരത്തിലും ശ്വാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു. സൂഫി ധ്യാനം യോഗയിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് മനസ്സിലാക്കാനും അംഗീകരിക്കാനും കുറച്ച് സമയമെടുത്തു. പ്രത്യേകിച്ചൊരു ഇരിപ്പുനില ഈ ധ്യാനത്തിന് ആവശ്യമില്ല. എനിക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നില്ല. എന്‍റെ ചിന്തകളുമായി എനിക്ക് ഒന്നും ചെയ്യാനോ അവയെ നിയന്ത്രിക്കാനോ ശ്രമിക്കേണ്ടി വന്നില്ല. വാസ്തവത്തിൽ, എനിക്ക് ചെയ്യേണ്ടത് സുഖപ്രദമായ ഒരു പൊസിഷനിൽ ഇരുന്ന് എന്‍റെ ‘നിയ്യത്’ പറഞ്ഞ് കാത്തിരിക്കുക എന്നതാണ്. സൂഫി ധ്യാനം അനുഗ്രഹം ലഭിക്കാൻ കാത്തിരിക്കുന്ന ഒരു പ്രക്രിയ ആയാണ് ഞാൻ പഠിച്ചത്. ഞാൻ ദൈവത്തിലുള്ള വിശ്വാസം നിലനിർത്തിയിരുന്നതിനാൽ എനിക്ക് സമരസപ്പെടുത്താൻ കഴിയുന്ന ഒന്നായിരുന്നു ഇത്. ദൈവവുമായുള്ള സാമീപ്യം അനുഭവിക്കാൻ ആഗ്രഹിക്കുന്നതോടൊപ്പം അനുഗ്രഹം ലഭിക്കുവാനും ഞാൻ ആഗ്രഹിച്ചു.

നഖ്ശബന്ദി-മുജദ്ദിദി ധ്യാനങ്ങൾ അനുഭവവേദ്യമാണെന്ന വസ്തുതയെ ഞാൻ ആദരിക്കുന്നു. ഇവിടെ യാതൊരു പ്രഭാഷണങ്ങളും ഇല്ല. എന്താണ് വിശ്വസിക്കേണ്ടതെന്ന് ആരും പറഞ്ഞു തരുകയും ഇല്ല, ഞാൻ എന്ത് പ്രതീക്ഷിക്കണം അല്ലെങ്കിൽ അനുഭവിക്കണം എന്നതിനെക്കുറിച്ച് ഒരു നിശ്ചിത പ്രതീക്ഷകളും നൽകിയിരുന്നില്ല. വിദ്യാർത്ഥികൾ അവരുടെ അധ്യാപകന്‍റെ പിന്തുണയോടെ ഓരോ ഘട്ടവും പര്യവേക്ഷണം ചെയ്യുകയും സ്വയം കണ്ടെത്തുകയും ചെയ്യുന്നു. ഇത് എന്‍റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ ക്രമേണ നിരീക്ഷിക്കാനും വ്യക്തത നേടാനും സൂഫിസവുമായി ശക്തമായ ബന്ധം വളർത്തിയെടുക്കാനും എന്നെ പഠിപ്പിച്ചു. ഒട്ടുമിക്ക വിദ്യാർത്ഥികളും ഒരേ തരം പരിശീലനങ്ങൾ നടത്തുകയും ഒരേ പാതയിലൂടെ നടക്കുകയും ചെയ്യുമ്പോൾത്തന്നെ വ്യക്തിഗത അനുഭവങ്ങളും ധാരണകളും വ്യത്യസ്തമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

ദിവസേന അല്ലെങ്കിൽ ഓരോ രണ്ടാം ദിവസവും 20 മിനിറ്റ് ധ്യാനത്തിൽ ഇരിക്കുവാനും തുടർന്ന് അത് 40 മിനിറ്റായി വർദ്ധിപ്പിക്കുവാനും ഞാൻ ശ്രമം തുടങ്ങി. ദിവസവും എന്‍റെ യോഗാഭ്യാസം തുടരുകയും നഖ്ശബന്ദി-മുജദ്ദിദി ധ്യാനങ്ങൾ ചെയ്യുന്നതിനിടയിൽ യോഗ പഠിപ്പിക്കുകയും ചെയ്തു. എല്ലാ ആഴ്ചയും ഞാനും ഭർത്താവും ഒരുമിച്ച് ഞങ്ങളുടെ ഗ്രൂപ്പ് ധ്യാനത്തിന് പോകും. അവിടെ മറ്റ് സൂഫി വിദ്യാർത്ഥികളോടൊപ്പം ഞങ്ങൾ ധ്യാനത്തിൽ ഇരുന്നു. ധ്യാനത്തിൽ ഞങ്ങളോടൊപ്പം ഇരുന്ന ന്യൂസിലാൻഡ് ഗ്രൂപ്പ് മാനേജരുമായി ഞങ്ങൾ ആഴ്ചതോറും കൂടിക്കാഴ്ച നടത്തുകയും ഒന്നിച്ചു ചായ കുടിക്കുകയും ഇഞ്ചി ബിസ്‌ക്കറ്റ് കഴിക്കുകയും ചെയ്തു. ഇതെല്ലാം എന്‍റെ ചില നല്ല ഓർമ്മകളാണ്.

ആറുമാസം കടന്നുപോയി. എന്‍റെ ബന്ധം കൂടുതൽ ശക്തമായി. സൂഫി ധ്യാനം ചെയ്യാതെ എനിക്ക് ഒരു ദിവസം പോലും കടന്നുപോകാൻ കഴിയില്ല. അങ്ങനെ സൂഫി ധ്യാനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും യോഗ പരിശീലനം ഉപേക്ഷിക്കാനും ഞാൻ തീരുമാനിച്ചു. എന്‍റെ പുതിയ സൂഫി സമ്പ്രദായങ്ങളിൽ ഞാൻ ആശ്വാസവും കണ്ടെത്തി. ഈ പാതയിലാണ് തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിച്ചത്.

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇസ്ലാമിക പ്രാർത്ഥനകളോട് എനിക്ക് താൽപ്പര്യം തോന്നിത്തുടങ്ങി. ഗ്രൂപ്പ് മീറ്റിംഗുകളിൽ പ്രാർത്ഥനാ മുറിയിൽ തുടരാൻ എന്നെ അനുവദിച്ചു. അവിടെ ശാന്തമായി ഇരുന്നു പ്രാർത്ഥനയുടെ അനുഗ്രഹങ്ങളിൽ മുഴുകി. ഞാൻ പ്രാർത്ഥനയെ നിരീക്ഷിച്ചപ്പോൾ അതിൽ പരിചിതവും എന്നാൽ വളരെ പുതിയതും ഗഹനവുമായ എന്തോ ഉണ്ടെന്നു തോന്നി. ഞാൻ കുട്ടിക്കാലത്ത് പഠിച്ച ഓർത്തഡോക്സ് ക്രിസ്ത്യൻ പ്രാർത്ഥനകളുമായി അതിനു സാമ്യമുണ്ടെന്ന് മനസ്സിലായി. ഞാൻ അതുവരെ അറിയാത്ത ഒരു നിഗൂഢതയും വളരെ ആഴത്തിലുള്ള അർത്ഥവും ഞാൻ മനസ്സിലാക്കി. എന്‍റെ ഹൃദയം പ്രാർത്ഥനയിലേക്ക് ആകർഷിക്കപ്പെട്ടു, അത് അനുഭവിക്കാൻ പ്രാർത്ഥനയിൽ പങ്ക് ചേരാൻ ഞാൻ ആഗ്രഹിച്ചു.

അതേ വർഷം നവംബറിൽ ഷെയ്ഖ് ഹമീദ് ഹസൻ ന്യൂസിലാൻഡിലെ തന്‍റെ ആദ്യ സന്ദർശനത്തിനായി ഞങ്ങളുടെ ധ്യാനസംഗമത്തിൽ എത്തി. ഇതാദ്യമായാണ് ഞാൻ ശൈഖിനെ കാണുന്നത്. അപ്പോഴും അതിന്‍റെ അർത്ഥമെന്താണെന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. എന്താണ് അവിടെ നിന്ന് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു.

ശൈഖുമായുള്ള എന്‍റെ ആദ്യ കൂടിക്കാഴ്ചയിൽ ഞങ്ങൾ പരിശീലന ക്രമത്തെക്കുറിച്ച് സംസാരിച്ചു. ശൈഖ് എന്‍റെ എല്ലാ ചോദ്യങ്ങൾക്കും ദയയോടെ ഉത്തരം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ശൈഖിന്‍റെ സാന്നിധ്യത്തിൽ എനിക്ക് മുമ്പ് ഉണ്ടായിട്ടുള്ള മറ്റ് അനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായ ആഴത്തിലുള്ള അവബോധം ഉണ്ടായി. ശൈഖ് ഒരു പ്രഭാഷണം നടത്തുകയോ എന്താണ് ചെയ്യേണ്ടതെന്ന് എന്നോട് പറയുകയോ ചെയ്തില്ല. എന്നിരുന്നാലും, അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ ഞാൻ മറ്റൊരു തരത്തിലുള്ള അധ്യാപനം അനുഭവിച്ചു; വാക്കുകളൊന്നും ആവശ്യമില്ലാത്ത ഒരു പഠിപ്പിക്കൽ.

ഒരു വർഷത്തിനുശേഷം, ശൈഖിനെ രണ്ടാം തവണ കണ്ടപ്പോൾ ഞാൻ ‘ബൈഅത്ത്’ എടുത്ത് ഇസ്ലാം മതം സ്വീകരിച്ചു. ശൈഖിനെ എന്‍റെ ആത്മീയ വഴികാട്ടിയും ഗുരുവുമായി സ്വീകരിക്കുന്നതിനെയാണ് ‘ബൈഅത്ത്’ എന്ന് സൂചിപ്പിക്കുന്നത്. സൂഫി പാതയോടുള്ള പ്രതിബദ്ധത കൂടിയാണത്. ജീവിതത്തിൽ ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന ആഴത്തിലുള്ള അർത്ഥവും ബന്ധവും അങ്ങനെ കണ്ടെത്തി.

ഇത് എന്‍റെ യാത്രയുടെ ഒരു തുടക്കം മാത്രമായിരുന്നു. വർഷങ്ങളായി സൂഫി സമ്പ്രദായങ്ങളിലൂടെ ഞാൻ പഠിച്ച ഒരുപാട് കാര്യങ്ങളുണ്ട്. എനിക്ക് ലഭിച്ച വളരെയധികം പിന്തുണയ്ക്കും മാർഗനിർദേശങ്ങൾക്കും ഞാൻ നന്ദിയുള്ളവളാണ്. അത്രയേറെ വളർച്ചയും പരിവർത്തനവും എനിക്ക് ലഭിച്ചു. അന്വേഷണങ്ങൾ നടത്താനും അത് അനുഭവവേദ്യമാകാനും ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അവയിലേതെങ്കിലും വിശദമായി വിവരിക്കാൻ ശ്രമിച്ചാൽ വാക്കുകൾക്ക് അതിന്‍റെ ശക്തി നഷ്ടപ്പെടും. അതുകൊണ്ട് ചില പ്രധാന സംഗതികൾ മാത്രം ഞാൻ സൂചിപ്പിക്കാം.

ഇസ്‌ലാം, മുഹമ്മദ് നബി(സ), നമ്മുടെ സൂഫി സന്യാസിമാർ എന്നിവരുമായി കാലക്രമേണ ഞാൻ ശക്തമായ ആത്മബന്ധം വളർത്തിയെടുത്തു. ക്രമേണ പഠിക്കുകയും പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു. റമദാനിന്‍റെ സൗന്ദര്യവും അനുഗ്രഹവും ഞാൻ മനസ്സിലാക്കി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഭൂമിയിൽ വന്ന മറ്റ് പ്രവാചകന്മാരുമായി ഞാൻ ആഴത്തിലുള്ള ഒരു ബന്ധം വളർത്തിയെടുത്തു. ഈ ബന്ധത്തോടെ വിശ്വാസത്തെയും മതത്തെയും കുറിച്ചുള്ള വ്യക്തതയും ആഴത്തിലുള്ള ധാരണയും കൈവന്നു.

ആത്മീയ പാതയിൽ ഒരു ഗുരുവും വഴികാട്ടിയും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്‌ എന്നതാണ്‌ വലിയ തിരിച്ചറിവുകളിലൊന്ന്. നമ്മുടെ വ്യക്തിപരമായ ധാരണകൾ നമ്മളെ കബളിപ്പിച്ചുകളയുമെന്ന് എനിക്കിപ്പോൾ അറിയാം. ഞാൻ ചെയ്യുന്നത് ശരിയാണെന്ന് ഞാൻ വിചാരിക്കുന്നുണ്ടെങ്കിലും ‘നഫ്സ്’(അഹംഭാവം) എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരിക്കും. പാതയിൽ പ്രാവീണ്യം നേടിയ ശൈഖിന് മാത്രമേ എന്‍റെ യഥാർത്ഥ ആന്തരിക അവസ്ഥ മനസ്സിലാക്കാൻ കഴിയൂ, ആത്മീയ യാത്രയിൽ മുന്നോട്ട് പോകാൻ എന്നെ സഹായിക്കാൻ സാധിക്കൂ.

നഖ്ശബന്ദി-മുജദ്ദിദി ക്രമത്തിലെ വിദ്യാർത്ഥികളെ രാവിലെയും വൈകുന്നേരവും സൂഫി പരിശീലനങ്ങളിൽ ഏർപ്പെടുമ്പോൾ തന്നെ, ലോകത്ത് ജീവിക്കാനും അവരുടെ ലൗകിക ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും സന്തുലിതാവസ്ഥയ്ക്കായി പരിശ്രമിക്കാനും എല്ലാ കാര്യങ്ങളിലും അമിതമായ സമീപനം ഒഴിവാക്കാനും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഒരു സൂഫി വിദ്യാർത്ഥി എന്ന നിലയിലും രക്ഷിതാവ് എന്ന നിലയിലും ഭാര്യ എന്ന നിലയിലും ജോലി ചെയ്യുന്ന സ്ത്രീ എന്ന നിലയിലും ഞാൻ എല്ലാ ദിവസവും സന്തുലിതമായ മനസ്സുണ്ടാവാൻ ആഗ്രഹിക്കുന്നുണ്ട്. രക്ഷാകർതൃത്വത്തിലേക്ക് ഞാൻ വന്നതോടെ ആ ബാലൻസ് എന്നെ സംബന്ധിച്ചിടത്തോളം എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്ക് നിർവചിക്കേണ്ടിവന്നു. ഒരു പുതിയ രക്ഷിതാവ് എന്ന നിലയിൽ എനിക്ക് തീർച്ചയായും എന്‍റേതായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ധ്യാനത്തിൽ കൂടുതൽ സമയം ചെലവഴിക്കാനും സൂഫി സമ്പ്രദായങ്ങളിൽ കൂടുതൽ സമയവും ശ്രദ്ധയും നൽകാനും കഴിയാത്തതിനാൽ എനിക്ക് നിരാശ തോന്നി. പക്ഷേ ക്ഷമയോടെയിരിക്കാനും എനിക്ക് കഴിയുന്നത് ചെയ്യാനും ശൈഖ് എന്നെ എപ്പോഴും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്‍റെ കുട്ടിയുടെ മാതാവ് ആയിരിക്കുക എന്നതു എനിക്ക് അവഗണിക്കാൻ കഴിയാത്ത പ്രധാന ഉത്തരവാദിത്തമായിരുന്നു. മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് അതിന്‍റേതായ അനുഗ്രഹങ്ങളുണ്ട്.

ജീവിതത്തിന് അതിന്‍റേതായ വളവുകളും തിരിവുകളും ഉണ്ട്. ചിലത് നമുക്ക് മുൻകൂട്ടി കാണാൻ കഴിയും, ചിലത് കാണാൻ കഴിയില്ല. ഞാനും ഭർത്താവും കാനഡയിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചു. ഷെയ്ഖിന്‍റെ അനുഗ്രഹത്തോടെ, ഞങ്ങളുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും ഉപേക്ഷിച്ച്, ഞങ്ങളുടെ സൂഫി ഗ്രൂപ്പിന്‍റെ ആശ്വാസവും പിന്തുണയും ഇല്ലാത്ത ഒരു സ്ഥലത്തേക്ക് ആണ് പോകുന്നത്. ആ നീക്കം എളുപ്പമായിരുന്നില്ല. ഞങ്ങളുടെ പുതിയ ജീവിതത്തിലെ തടസ്സങ്ങളും വെല്ലുവിളികളും നേരിട്ടു. എന്നിട്ടും ദൈവാനുഗ്രഹവും ശൈഖിൽ നിന്നുള്ള പിന്തുണയും സൂഫി ചര്യകളുടെ സഹായവും കൊണ്ട് ഞങ്ങൾ ആ വെല്ലുവിളികളിലൂടെ കടന്നുപോയി. ഇപ്പോൾ ഒരു പ്രാദേശിക സൂഫി ഗ്രൂപ്പും പതിവ് ഗ്രൂപ്പ് ധ്യാനങ്ങളും സംഘടിപ്പിക്കുന്നുണ്ട് എന്ന കാര്യത്തിൽ ഞാൻ നന്ദിയുള്ളവളാണ്.

നഖ്‌ശബന്ദി-മുജദ്ദിദി ക്രമത്തിന്‍റെ സൂഫി പാതയെക്കുറിച്ചും പ്രയോഗങ്ങളെക്കുറിച്ചും ഇനിയും വളരെയധികം പറയാൻ കഴിയും. എന്നിരുന്നാലും, ഈ കുറിപ്പ് അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സൂഫിസം എന്നെ വഹിക്കുന്ന എന്‍റെ യാനവും നങ്കൂരവും ആയിത്തീർന്നിരിക്കുന്നു. അത് എനിക്ക് ശക്തി നൽകുകയും വളരാൻ സഹായിക്കുകയും ദൈവത്തിലുള്ള എന്‍റെ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സാധ്യമാണെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ലാത്ത ദൈവികമായ ബന്ധം അനുഭവിക്കാനും അത് എന്നെ അനുവദിച്ചു.

Total
0
Shares
മുൻ ലേഖനം

കാനഡയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ പ്രതികരണങ്ങള്‍

അടുത്ത ലേഖനം

ലണ്ടനിൽ താമസിക്കുന്ന പാകിസ്ഥാനിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ വ്യക്തിപരമായ പ്രസ്താവന

ബന്ധപ്പെട്ട പോസ്റ്റുകൾ
Read More

ന്യൂസിലാൻഡിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ ഇസ്ലാമിനെയും സൂഫിസത്തെയും കുറിച്ചുള്ള അനുഭവങ്ങൾ

ആഴ്‌ചയിൽ രണ്ടു പ്രാവശ്യമെങ്കിലും എന്‍റെ കുട്ടികളുമൊരുമിച്ച് ഇരുന്നത്താഴം കഴിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഫുട്‌ബോൾ പരിശീലനവും അറബിക് ക്ലാസുകളും കരാട്ടെ പരിശീലനവും അടക്കം സ്‌കൂൾ സമയത്തിന് ശേഷം നിരവധി കാര്യങ്ങൾ ഉള്ളതിനാൽ അത് പലപ്പോഴും എളുപ്പമായിരുന്നില്ല. എങ്കിലും, ഇത്തരം കൂടിച്ചേരലുകളിലാണ് സംഭാഷണങ്ങൾ, തമാശകൾ, അന്നത്തെ സംഭവങ്ങളെക്കുറിച്ചുള്ള കഥകൾ, അല്ലെങ്കിൽ ബ്രെയിൻ ടീസറുകൾ തുടങ്ങിയവയിൽ നിന്ന് അതിശയകരവും സന്തോഷകരവുമായ…
Read More

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ സാക്ഷ്യപത്രം

ജീവിതത്തിലുടീളം ഈശ്വരാന്വേഷണത്തിന് എന്നെ പ്രേരിപ്പിച്ച ചില കാര്യങ്ങളുണ്ട്. ഒന്ന്, ഞാൻ പരിഹരിക്കാൻ ശ്രമിച്ച പ്രശ്നങ്ങൾക്കൊപ്പം ഉണ്ടാകുന്ന വൈകാരികവും ശാരീരികവുമായ വേദന. മറ്റൊന്ന്, ദൈവത്തോടുള്ള എന്‍റെ അദമ്യമായ മോഹത്തെ തൃപ്തിപ്പെടുത്താൻ ബാഹ്യാനുഭവങ്ങള്‍ക്കൊന്നും കഴിയില്ല എന്ന ഉള്ളുണർവ്. മറ്റുള്ളവരുടെ വികാരവിചാരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുവാനുള്ള സംവേദനക്ഷമതയോടെയാണ് ഞാൻ ജനിച്ചത്, അതിന് അതിന്‍റേതായ കുറവുകളും ഉണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ മറ്റുള്ളവരുടെ…
Read More

ന്യൂസിലാൻഡിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ അനുഭവങ്ങള്‍

മുസ്ലീമായി ജനിച്ച്, വർഷങ്ങളോളം പരമ്പരാഗതമായ മതജീവിതം നയിച്ചിരുന്നെങ്കിലും, മധ്യവയസ്സായപ്പോൾ എനിക്ക് എന്തോ നഷ്ടബോധം അനുഭവപ്പെടുന്നതായി തോന്നി. ആ വികാരം എന്താണെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും ദൈവവുമായി കൂടുതൽ ആത്മീയ അടുപ്പം ആവശ്യമുള്ള ഒന്നാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതോടെ ഒരു ആത്മീയ ഗുരുവിനെ അന്വേഷിക്കാൻ ഞാന്‍ ആരംഭിച്ചു. വ്യത്യസ്‌ത ആത്മീയ രീതികളെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നതിനാൽ ശരിയും തെറ്റും…
Read More

യുകെയിൽ താമസിക്കുന്ന ഒരു യുവ വിദ്യാർത്ഥിയുടെ വ്യക്തിപരമായ അനുഭവ സാക്ഷ്യം

യൂണിവേഴ്സിറ്റിയില്‍ യോഗധ്യാനം പരിശീലിക്കുന്ന ഒരു അടുത്ത സുഹൃത്ത് വഴിയായിരുന്നു ധ്യാനത്തിലേക്കുള്ള എന്‍റെ ആദ്യ കാല്‍വെപ്പ്. ധ്യാനം എന്‍റെ ശാന്തസ്വഭാവത്തിന് ഗുണം ചെയ്യുന്നതായും എന്നിൽ സ്വാധീനം ചെലുത്തുന്നതായും എനിക്ക് അനുഭവപ്പെട്ടു. തുടര്‍ന്ന് ഞാന്‍ ആ പരിശീലനങ്ങൾ രഹസ്യമായി ചെയ്യുവാന്‍ തുടങ്ങി. എന്നിരുന്നാലും, ആത്മീയ പരിശീലനത്തിന് ഫീസ് അടയ്‌ക്കുക എന്നതിനോട് പൊരുത്തപ്പെടാൻ എനിക്ക് കഴിഞ്ഞില്ല. സ്ട്രെസ് റിലീഫ് ടെക്‌നിക്കായി…