മുസ്ലീമായി ജനിച്ച്, വർഷങ്ങളോളം പരമ്പരാഗതമായ മതജീവിതം നയിച്ചിരുന്നെങ്കിലും, മധ്യവയസ്സായപ്പോൾ എനിക്ക് എന്തോ നഷ്ടബോധം അനുഭവപ്പെടുന്നതായി തോന്നി. ആ വികാരം എന്താണെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും ദൈവവുമായി കൂടുതൽ ആത്മീയ അടുപ്പം ആവശ്യമുള്ള ഒന്നാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതോടെ ഒരു ആത്മീയ ഗുരുവിനെ അന്വേഷിക്കാൻ ഞാന്‍ ആരംഭിച്ചു. വ്യത്യസ്‌ത ആത്മീയ രീതികളെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നതിനാൽ ശരിയും തെറ്റും എന്താണെന്ന് തിരിച്ചറിയേണ്ട ജോലി എന്‍റെ ഹൃദയത്തെ തന്നെ ഏല്‍പ്പിച്ചു. തുടർന്നുള്ള ആറ് വർഷങ്ങളിൽ ഞാൻ നിരവധി ധ്യാനസംഗമങ്ങളിൽ പങ്കെടുക്കുകയും വ്യത്യസ്ത അധ്യാപകരെ കണ്ടുമുട്ടുകയും ചെയ്തു.
ലോകത്ത് ധാരാളം നല്ല ആത്മീയധാരകൾ ഉണ്ടെങ്കിലും, എല്ലാ രീതിശാസ്ത്രവും എല്ലാ വ്യക്തികൾക്കും അനുയോജ്യമല്ലെന്നും ഇത്തരത്തിലുള്ള എല്ലാ കേന്ദ്രങ്ങളും ആധികാരികമല്ലെന്നും പലപ്പോഴും ഉണ്ടായ വേദനാജനകമായ അനുഭവങ്ങളിലൂടെ ഞാൻ മനസ്സിലാക്കി. നിരവധി തെറ്റായ കാര്യങ്ങളിൽ ഞാൻ ചെന്നുപെട്ടു. ശരിയായ കാര്യം അവിടെ കണ്ടെത്തിയേക്കാമെന്ന് ഞാൻ കരുതി, പക്ഷേ അത് ശരിയായിരുന്നില്ല. ചിലതിലേക്കു എത്താൻ എനിക്ക് തടസ്സങ്ങൾ ഉണ്ടായപ്പോൾ മറ്റു ചിലരുമായി ചേരുന്നത് എന്‍റെ അസ്വസ്ഥതകൾക്ക് പ്രതിവിധി ആയതുമില്ല.
സൂഫി സ്‌കൂൾ ഓഫ് ടീച്ചിംഗുമായി ഒടുവിൽ ബന്ധപ്പെട്ടതോടെ, വളരെക്കാലമായുള്ള എന്‍റെ അലച്ചില്‍ അവസാനിച്ച് സ്വന്തം വീട്ടിലെത്തിയെന്ന ഒരു തോന്നല്‍ എനിക്ക് ഉണ്ടായി. തുടർന്നുള്ള മാസങ്ങളിൽ, പതിവു പരിശീലനങ്ങള്‍ തുടങ്ങിയപ്പോള്‍ അതിശയകരമായ ആശ്വാസമാണ് എനിക്കുണ്ടായത്. വളരെക്കാലമായി സമുദ്രത്തിൽ ഒറ്റയ്ക്ക് നീന്താൻ പാടുപെടുന്ന ഒരാളെ പോലെയായിരുന്നു ഞാന്‍. ഇപ്പോൾ എന്നെ ആരോ ഒരു ബോട്ടിലേക്ക് വലിച്ചിഴച്ചു കയറ്റി, വിശ്രമിക്കാൻ അവസരമൊരുക്കിയിരിക്കുന്നു. ബോട്ട് എവിടേക്കാണ് പോകുന്നതെന്നും ഇവിടെ ഞാൻ സുരിക്ഷിതനാണെന്നും അറിയുന്നു.
സൂഫിസത്തിന്‍റെ രീതികള്‍ പിന്തുടരുവാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏകദേശം അഞ്ച് വർഷമാകുമ്പോൾ സുരക്ഷിതത്വ ബോധം ആണ് കൂടെയുള്ളത്. ജീവിതത്തിന്‍റെ ഉയർച്ചകളും താഴ്ചകളും ഇപ്പോഴുമുണ്ടെങ്കിലും അവയിലൂടെ സഞ്ചരിക്കാനും പുരോഗതി കൈവരിക്കാനും പ്രത്യക്ഷമായ ഒരു മാർഗമുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഞാൻ പഴയതിലും ശാന്തനും കൂടുതൽ പ്രസന്നനുമാണെന്ന് എന്‍റെ പ്രായമായ കുട്ടികൾ തന്നെ പറയുന്നു. ആദ്യകാല ജീവിതത്തിലെ ചില വേദനകളേയും ആഘാതങ്ങളേയും പരിശോധിച്ച് അവഗണിക്കാനും ഞാൻ പഠിച്ചു.ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഷെയ്ഖ് ഹമീദ് ഹസന്റെ സൗമ്യമായ ഉപദേശവും പരിശീലനങ്ങള് മൂലവും നങ്കൂരമിട്ടപോലെ നിശ്ചലമായതായും ഇപ്പോൾ അനുഭവപ്പെടുന്നു.
നിങ്ങളുടെ പാത എവിടെയാണ്
അത് എങ്ങനെ കണ്ടെത്തും? സത്യമാണെന്ന് തിരച്ചറിയും
നല്ല സൗഹൃദവും കൂട്ടുകെട്ടും നിങ്ങൾക്ക് കുറവാണോ?
പാതയില്‍ തന്നെ തുടരാന്‍ ഇവയെ ആശ്രയിക്കാമോ?
ഉന്നതങ്ങളിലേക്കുള്ള യാത്രയ്ക്ക്
കുടുംബ -സ്നേഹ ബന്ധങ്ങള്‍ മതിയാകുമോ??
ആത്മാവിന് അതിന്‍റെ ഉയരങ്ങളില്‍ പറക്കുവാന്‍-
പ്രകൃതിയും കലയും മതിയായ ഉയരം നൽകുമോ?
മനോഹരമായ ഒരു പങ്ക് ഇവയെല്ലാം വഹിക്കുന്നു,
എന്നാൽ, ഹൃദയത്തിന്‍റെ ആവശ്യങ്ങൾക്ക്
ആര് പൂർണ്ണമായി ഉത്തരം നൽകും?
സുഹൃത്തേ, നിങ്ങളുടെ പാത എവിടെയാണ്?
ആഗ്രഹവും അസ്വസ്ഥതയും എപ്പോൾ അവസാനിക്കും?
സ്വതന്ത്രരായിരിക്കുന്നതില്‍ വർഷങ്ങളായി പരാജയപ്പെടുന്നു.
കടലില്‍ നിന്നെപ്പോഴാണ് ഒരു ബോട്ട് നിങ്ങളെ രക്ഷിക്കുക?
ഉത്കണ്ഠ, ഭാരം, സംശയം എന്നിവയിൽ നിന്ന് മുക്തമായ
നിങ്ങളുടെ ജീവിതം സ്വതന്ത്രമായി പ്രവർത്തിക്കുക..
കൊടുങ്കാറ്റിനെ അതിജീവിച്ച എണ്ണമറ്റ മറ്റുള്ളവരാൽ
എപ്പോഴാണ് വായുപ്രവാഹത്തിലേക്ക് കടക്കാന്‍ കഴിയുക?
ശാന്തരായി വിശ്രമിക്കുക,
നിങ്ങൾ ഒരു യഥാർത്ഥ അധ്യാപകനെ കണ്ടുമുട്ടുമ്പോൾ.
നിങ്ങളുടെ ആത്മാവ് എവിടെ പോകണമെന്ന് തിരിച്ചറിയും.
മടുപ്പിക്കുന്ന തിരച്ചിലിൽ നിന്ന് നിങ്ങളുടെ ഹൃദയം വിശ്രമിക്കും.
കൂടുതൽ ചോദ്യങ്ങളോ ആകുലതകളോ ഇല്ല.
പുതിയ ദാഹം മാത്രം.
സമീപത്തേക്കുള്ള സവാരിക്ക് ഇന്ധനം നിറച്ച്
മറുവശത്തേക്ക് സഞ്ചരിക്കുമ്പോഴും
നിഗൂഢതയുടെയും പ്രത്യാശയുടെയും
സ്റ്റേഷനുകളിലൂടെ സഞ്ചരിക്കുമ്പോഴും
സുരക്ഷിതത്വം തോന്നുന്നു,
ഇതാണ് നിങ്ങളുടെ കാഴ്ചയിൽ സൂക്ഷിക്കാനുള്ള ലക്ഷ്യം,
യാത്ര ആഹ്ലാദകരവും ശുദ്ധമായ പ്രകാശം നിറഞ്ഞതുമാകട്ടെ!