School of Sufi Teaching

സ്‌കൂൾ ഓഫ് സൂഫി ടീച്ചിംഗ്

നഖ്‌ഷബന്ദി, മുജദ്ദിദി, ചിശ്തി, ഖാദിരി, ഷാദിലി പരിശീലനങ്ങൾ

School of Sufi Teaching

Support the Sufi School
Sufi School is a non-profit charity involved in creating awareness about Sufism and providing authentic Sufi teachings to sincere seekers.

All the teachings are given free of cost and students are not charged for attending our weekly gatherings for teaching, mentoring, discussions and group practices.

Our activities are carried out through voluntary donations. We request you to donate generously to support our work. Any amount of donation to help us to continue this good work will be appreciated and thankfully accepted.

PayPal
Use PayPal to send a donation to the School of Sufi Teaching. You can also add a payment reference.

If you don't have a PayPal account, use this link to make a donation via credit card.

Amazon Smile
Select the School of Sufi Teaching as your charity on Amazon.

Amazon will donate 0.5% of any purchases you make to us, without any extra cost to you.

Wire transfer
For transfers in the UK (in GBP) use the details below.

Name: School of Sufi Teaching
Account Number: 11397222
Sort Code: 40-03-16
Bank: HSBC UK

International transfers
Preferred option for cheap international transfers: Send money to our WISE account.

കാനഡയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ പ്രതികരണങ്ങള്‍

2005-ൽ ഡോ. ആർതർ ബ്യൂലർ തന്‍റെ വിദ്യാർത്ഥികളോട് സൂഫിസത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. “വനത്തിനുള്ളിലെ ഓരോ വൃക്ഷവും പച്ചയായതിനാൽ ആ വനം മുഴുവൻ പച്ചയാണ്. അതുപോലെ, ഓരോ മനുഷ്യനും വ്യക്തിഗതമായി സ്വയം സമാധാനത്തിലാണെങ്കിൽ മാത്രമേ ലോകസമാധാനം കൈവരിക്കാൻ കഴിയൂ”. അദ്ദേഹം തുടര്‍ന്നു പറഞ്ഞു. “ദ്വൈതഭാവം മനുഷ്യമനസ്സിനെ താൻ ഈ സർവ്വപ്രപഞ്ചത്തിൽ നിന്ന് വേറിട്ട ഒരു സത്തയായി കരുതാൻ പ്രേരിപ്പിക്കുമ്പോൾ, സൂഫി മാർഗ്ഗമാകട്ടെ യാഥാർഥ്യത്തെ മറച്ചുപിടിക്കുന്ന ആ മൂടുപടം നീക്കം ചെയ്യാൻ ശ്രമിക്കുന്നു”അദ്ദേഹം തുടർന്നു വിശദീകരിച്ചു.

“സമ്പൂര്‍ണ്ണതയിലെ അംഗങ്ങളാണ് മനുഷ്യർ
ഒരേ സത്തയുടെയും ഒരേ ആത്മാവിന്‍റേയും സൃഷ്ടി
ഒരംഗം പീഢിതനായി വേദനയ്ക്കുന്നുണ്ടെങ്കിൽ
മറ്റഗംങ്ങളിലും അസ്വസ്ഥത പടരും
നിനക്ക് മനുഷ്യ വേദനയില്‍ സഹതാപമില്ലെങ്കിൽ
മനുഷ്യന്‍ എന്ന പേരിന് നീ അര്‍ഹനല്ല”

— സ അദി, ഷിറാസ്

ഒരു ഇസ്ലാമിക രാജ്യത്തിലെ മതേതരവും ബൗദ്ധികവുമായ ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എന്‍റെ ചെറുപ്പകാലത്ത് ആത്മീയമോ മതപരമോ ആയ കാര്യങ്ങളില്‍ എനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. എന്‍റെ നിരീശ്വരവാദത്തിൽ ഞാൻ അഭിമാനിക്കുകയും എന്‍റെ സമപ്രായക്കാരിൽ പലരെയും വഴിതെറ്റിക്കുകയും ചെയ്തിട്ടുണ്ട്. മതചിന്തയിലെ പിഴവുകൾ ചൂണ്ടിക്കാണിക്കുന്ന സംവാദങ്ങളിൽ ഞാന്‍ നിപുണനായിരുന്നു. യുവാവായിരിക്കുമ്പോൾ എന്‍റെ ജന്മനാട്ടിലേക്ക് പോയസമയത്ത് കാണാനിടയായ ഒരു ബന്ധു തന്റെ സൂഫി മുർഷിദിനെക്കുറിച്ചും സൂഫി പാതയെക്കുറിച്ചും, ഒരു വഴികാട്ടിയുടെ പ്രാധാന്യത്തെക്കുറിച്ചും എന്നോട് ദീർഘമായി സംസാരിച്ചു. രാഷ്ട്രീയവൽക്കരിക്കപ്പെട്ട സംഘടിത മതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വീക്ഷണം ഞാൻ മനസ്സിലാക്കിയ മതങ്ങളുടെ പോരായ്മകളുമായി പൊരുത്തപ്പെടുന്നതായി എനിക്ക് കാണാൻ കഴിഞ്ഞു. ഞാൻ വിശ്വസിക്കാത്ത ദൈവത്തിൽ അവനും വിശ്വസിക്കുന്നില്ലെന്ന് എനിക്ക് ബോധ്യമായി.ദൈവത്തെയും ആത്മീയതയെയും കുറിച്ചുള്ള നിഗൂഢ വീക്ഷണം എന്നത്, മേഘങ്ങളിൽ ഇരുന്നു കൊണ്ട് മനുഷ്യരെ കുറ്റപ്പെടുത്തുന്ന വെളുത്ത താടിയുള്ള ഒരു വൃദ്ധന്റേതല്ലാ എന്ന അവബോധത്തിലേക്ക് അദ്ദേഹം എന്നെ നയിച്ചു.

“ദൈവമേ, നരകത്തെക്കുറിച്ചുള്ള ഭയം നിമിത്തം
ഞാൻ നിന്നെ ആരാധിക്കുന്നുവെങ്കിൽ,
എന്നെ നരകത്തിൽ ദഹിപ്പിച്ചോളൂ
സ്വർഗം മാത്രം ആഗ്രഹിച്ചുകൊണ്ട്
ഞാൻ നിന്നെ ആരാധിക്കുന്നുവെങ്കിൽ,
എന്നെ സ്വർഗത്തിൽ നിന്നും ഒഴിവാക്കുക
നിനക്കായി മാത്രം ഞാൻ നിന്നെ ആരാധിക്കുന്നുവെങ്കില്‍,
നിന്‍റെ നിത്യസൗന്ദര്യം എനിക്ക് നിഷേധിക്കരുതേ.”
— റാബിയ (റ)

തിരിച്ചു വന്നതോടെ ഞാൻ എന്‍റെ ആത്മീയ യാത്ര തുടങ്ങി. ഞാൻ നിരവധി വ്യത്യസ്ത ചിന്താധാരകൾ പരീക്ഷിക്കുകയും ഓരോ കാര്യത്തിനും ഒട്ടേറെ പണം ചെലവഴിക്കുകയും ചെയ്തു. പുതിയ കാലത്തെ പല സാങ്കേതിക വിദ്യകളും ആത്മീയ,രോഗശാന്തി സംവിധാനങ്ങളും പരീക്ഷിച്ചു. സൂഫികളെ കുറിച്ച് വളരെ ഉയർത്തി പറയുകയും അവരുടെ ആധികാരികത അംഗീകരിക്കുകയും അവരുടെ കഥകൾ പറയുകയും ചെയ്ത ഒരു യോഗ ഗുരുവിന്‍റെ ശിഷ്യനുമായിത്തീർന്നു. കുണ്ഡലിനി, ചക്രങ്ങൾ എന്നിവയുമായി ഞാൻ അഞ്ച് വർഷത്തോളം തീവ്രമായ സാധനയിൽ മുഴുകുകയും ഹിന്ദുമതത്തിൽ നിന്ന് ഉത്ഭവിച്ച യോഗതത്ത്വചിന്തയിൽ ആഴ്ന്നിറങ്ങുകയും ചെയ്തു. എന്നിട്ടും ഞാൻ തൃപ്തനായില്ല. ഭൗതികലോകത്തെ ത്യജിക്കൽ, “ഗുരു ആരാധന” തുടങ്ങിയ ആശയങ്ങളുമായി എനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. എന്‍റെ ആഗ്രഹം മനുഷ്യനല്ല;ദൈവമായിരുന്നു. സൂഫികൾ ‘ലോകത്തിലായിരിക്കുമ്പോഴും ലോകത്തിന്‍റേതല്ല’ എന്നും, ദൈവത്തെയല്ലാതെ മറ്റാരെയും ആരാധിക്കുന്നില്ലെന്നും അറിഞ്ഞതിനാൽ, ന്യൂസിലൻഡിലേക്ക് ഒരു സൂഫിയെ അയയ്ക്കാൻ ഞാൻ ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചു!

ഏതാനും മാസങ്ങൾക്കുശേഷം, ഹസ്രത്ത് അഹമ്മദ് ഫാറൂഖി സിർഹിന്ദി(റ)ന്‍റെ നഖ്ഷ്ബന്ദി-മുജദ്ദിദി പാരമ്പര്യത്തിൽപ്പെട്ട ഹസ്രത്ത് ഷെയ്ഖ് ഹമീദിന്‍റെ ഒരു പ്രതിനിധിയുടെ സന്ദർശനത്തെക്കുറിച്ചു ഡോ. ആർതർ ബ്യൂഹെലർ എന്നെ അറിയിച്ചു. 2008-ൽ എനിക്ക് ഹസ്രത്തിന്‍റെ പ്രതിനിധിയെ കാണാൻ സാധിച്ചു. മറ്റ് ധ്യാന സമ്പ്രദായങ്ങളില്‍ എനിക്ക് നിരവധി ആത്മീയ അനുഭവങ്ങൾ ഉണ്ടായിരുന്നിട്ടും, ആ സൂഫിവര്യനുമായുള്ള ആദ്യ മീറ്റിംഗിൽ എനിക്ക് പ്റത്യേകിച്ച് ഒന്നും അനുഭവവേദ്യമായില്ല. ഞാൻ ഹതാശനായി. അവിടേക്ക് ഇനി മടങ്ങിപൊക്കില്ലെന്ന് ഉറപ്പിച്ചുവെങ്കിലും പക്ഷേ, എന്‍റെ പ്രിയപ്പെട്ട ജാക്കറ്റ് അവിടെ മറന്നു വെച്ചിരുന്നു….

ഒരാഴ്‌ചയ്‌ക്ക്‌ ശേഷം എന്‍റെ ജാക്കറ്റ്‌ എടുക്കാമെന്ന പ്രതീക്ഷയിൽ അവിടെ വാതിൽക്കല്‍ ചെന്ന് നിന്ന് ഞാൻ ഫോൺ ചെയ്‌തു. എന്നാൽ അകത്തേക്ക്‌ ഉള്ള ക്ഷണമാണ് എനിക്ക് ലഭിച്ചത്. ഒരാഴ്‌ച മുമ്പ് ശൈഖുമായുള്ള ആദ്യ മീറ്റീങ്ങില്‍ തന്നെ ഞാന്‍ അറിയാതെ എന്‍റെ ഹൃദയത്തിൽ ഒരു വിത്ത് പാകിയിരുന്നതിനാൽ, എന്റെ ചുറ്റുമുള്ള കാഴ്ചകൾ മാറിമറയാൻ തുടങ്ങി. വിവരിക്കാൻ പ്രയാസമുള്ള ചില ആത്മീയ അനുഭവങ്ങൾ എനിക്കുണ്ടായി. മറ്റ് ധ്യാന മാര്‍ഗ്ഗങ്ങളില്‍, ഞാൻ അനുഭവിച്ചതിൽനിന്ന് വ്യത്യസ്തമായിരുന്നു അവ. കഠിനമായ ശാരീരിക ചലനങ്ങൾ പിന്തുടരാതെ തന്നെ എന്നെ ഒരു ക്രമേണ തപോനിദ്രയിലേക്കു നയിക്കുകയും ചെയ്യുന്ന അനുഭവത്തിലേക്കു ഞാൻ വഴുതി വീണു. ഊര്‍ജപ്രസാരണം എന്ന് ഞാൻ പിന്നീട് മനസ്സിലാക്കിയ ആ സാന്നിധ്യത്തിലേക്ക് ഞാൻ ആവാഹിക്കപ്പെട്ടു.

കുറച്ച് മാസങ്ങൾക്ക് ശേഷം, മറ്റെല്ലാ ധ്യാന മാര്‍ഗ്ഗങ്ങളുടേയും പരിശീലനം ഞാൻ നിർത്തി. സൂഫിസം എന്‍റെ ആത്മാവിനെ തൃപ്തിപ്പെടുത്തി. ഒരു അധ്യാപകനെ തേടിയുള്ള എന്‍റെ അന്വേഷണം അവസാനിച്ചു. ആ വർഷം അവസാനം ഒരു ധ്യാനകേന്ദ്രത്തില്‍ വെച്ച് ഞാൻ ഹസ്രത്ത് ഷെയ്ഖ് ഹമീദിനെ സന്ദർശിച്ചു. കൂടാതെ വളരെക്കാലമായി സൂഫി മാര്‍ഗ്ഗം പരിശീലിക്കുന്ന ഓസ്‌ട്രേലിയൻ ഗ്രൂപ്പുകളിൽ നിന്നുള്ള ചില വിദ്യാർത്ഥികളെ കാണാനും അന്ന് ഭാഗ്യമുണ്ടായി. അവരുടെ മുഖത്ത് പ്രകാശം നിറഞ്ഞിരുന്നു. അവരുടെ അത്ഭുതകരമായ ആത്മചൈതന്യം അകലെ നിന്ന് തന്നെ അനുഭവപ്പെടും. ഞാൻ അന്വേഷിക്കുന്ന പാത ഇതുതന്നെയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു വർഷത്തിനുശേഷം എന്നെ ശൈഖ് ഹമീദ് തന്‍റെ മുരീദായി (ശിഷ്യൻ) ഔദ്യോഗികമായി സ്വീകരിച്ചു. ഞാൻ സ്വതന്ത്രനായി, സമാധാനം കണ്ടെത്തി. പലതും നേടാനാകുമെന്ന ഉദ്ദേശ്യങ്ങളും അനുമാനങ്ങളുമായാണ് ഞാൻ യാത്ര ആരംഭിച്ചത്, എന്നാൽ ഹസ്രത്ത് എന്‍റെ ശ്രദ്ധ എല്ലാ ഉപോൽപ്പന്നങ്ങളിൽ നിന്നും അവയുടെ ഉറവിടമായ ദൈവത്തിലേക്ക് മാറ്റി.

“ഓ.. ദൈവമേ, നീയാണ് സമാധാനത്തിന്‍റെ യഥാർത്ഥ ഉറവിടം; നിന്നിൽ നിന്നാണ് എല്ലാ സമാധാനവും, എല്ലാ സമാധാനവും നിന്നിലേക്ക് തിരികെ വരുന്നു. അതിനാൽ, ഞങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കുക; സമാധാനത്തിന്‍റെ പൂന്തോട്ടത്തിൽ പ്രവേശിക്കാൻ അനുവദിക്കുക. എല്ലാ മഹത്വവും ബഹുമാനവും ഉള്ള ഞങ്ങളുടെ ദൈവമേ, അങ്ങയെ ഞാൻ വാഴ്ത്തുന്നു”.
— ഹസ്രത്ത് ഖദീജ (റ) യിൽ നിന്ന് നിവേദനം

വർഷങ്ങൾ കടന്നുപോകുന്തോറും, മതത്തോടും ആത്മീയതയോടുമുള്ള എന്‍റെ ബന്ധത്തിന് മാറ്റങ്ങളുണ്ടാകാന്‍ തുടങ്ങി. ഹസ്രത്തിനൊപ്പമുള്ള ഒരു ധ്യാനസംഗമത്തിൽ, മദീനയുടെ വിശുദ്ധ പരിസരവും പച്ച താഴികക്കുടത്തിൽ നിന്ന് പുറപ്പെടുന്ന ഗംഭീരമായ പ്രകാശവും ഞാൻ ദർശിച്ചു. ഹസ്രത്തിന്‍റെ ആശീർവാദത്തോടെ ഞാനും ഭാര്യയും മക്കയിലേക്കുള്ള യാത്രയ്ക്ക് തയ്യാറായി. ഹജ്ജ് നിർവഹിക്കാനുള്ള തീരുമാനം എനിക്കും എന്‍റെ ഭൂതകാലത്തെക്കുറിച്ച് അറിയാവുന്ന ആളുകൾക്കും അത്ഭുതമായിരുന്നു. ഇസ്‌ലാമിന്‍റെ ശത്രുവായ ഒരു ഭക്തന് എങ്ങനെയാണ് സ്വയം കണ്ടെത്താനുള്ള യാത്രയില്‍ ഇങ്ങനൊരു മാനസാന്തരം സംഭവിച്ചത്?. എന്നാല്‍ എന്‍റെ ഉള്ളിൽ, മക്കയിലേക്കുള്ള വിളി യാഥാർത്ഥ്യമാണെന്ന കാര്യത്തിൽ എന്‍റെ ഹൃദയത്തിൽ ഒരു തരി പോലും സംശയം ഉണ്ടായിരുന്നില്ല.

“നിങ്ങൾക്ക് ഹൃദയമുണ്ടെങ്കിൽ
ഹൃദയത്തിന്‍റെ കഅബയെ ചുറ്റുക
ഹൃദയമാണ് യഥാർത്ഥ കഅബ,
മറ്റേത് വെറും കല്ല്.
അബയെ പ്രദക്ഷിണം വയ്ക്കുന്ന
ആചാരം ദൈവം വിധിച്ചു;
അത് യഥാർത്ഥ ഹൃദയം കണ്ടെത്താനുള്ള മാർഗമല്ലോ.”

— റൂമി (റ)

എന്‍റെ യാത്ര തുടരുന്നതിനിടെ ആത്മീയതയുടെ വികാസവും സങ്കോചവും ആണ് ഭാവിച്ചാ പല സന്ദർഭങ്ങൾ ഉണ്ടായി. വെല്ലുവിളികൾ ഉണ്ടാകുകയും ശൈഖിന്‍റെ സഹായം തേടുകയും ചെയ്തപ്പോഴെല്ലാം അദൃശ്യമായ സഹായം എത്തിച്ചേരുകയും എന്നെ സഹായിക്കുകയും ചെയ്തു. ഒരിക്കൽ ഞാൻ ആഴ്ചകളോളം ആത്മീയമായി ഒരു തകര്‍ച്ചയുടെ അവസ്ഥയിൽ ആയിരുന്നു, ഒടുവിൽ ഹസ്രത്തിന് ഇമെയിൽ ചെയ്യാൻ തീരുമാനിച്ചു. പിറ്റേന്ന് രാത്രി, ഹസ്രത്ത് അബ്ദുൽ ഖാദിർ ജീലാനി(റ) എന്ന വിശുദ്ധരുടെ രാജാവിനൊപ്പം ഹസ്രത്ത് ശൈഖ് ഹമീദിനെ ഞാൻ സ്വപ്നം കണ്ടു. അവർ എന്നെ സഹായിക്കാൻ വന്നു. ഈ ദർശനത്തിൽ ഒട്ടേറെ സംഭവപരമ്പരകൾ തന്നെ മിന്നിമറഞ്ഞു. ജീവിതത്തിൽ അതുവരെ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നു. എന്‍റെ എല്ലാ തെറ്റായ ചിന്തകളും വിഷാദവും അകന്നുപോയി. ഈ അനുഭവത്തിലൂടെ, സൂഫി പാരമ്പര്യത്തിൽ വിശുദ്ധരുടെ പങ്ക് മനസ്സിലാക്കാനും വിശുദ്ധന്മാർ ഭൗതികമായി ഈ ലോകം വിട്ടുപോയെങ്കിലും അവരുടെ ആത്മാവ് മനുഷ്യരാശിയെ തുടർന്നും സേവിക്കുന്നുവെന്നും അവരുടെ പ്രകടനങ്ങൾ ശൈഖിന്‍റെ ‘ലതാഇഫി’ന്‍റെ പ്രതിഫലനങ്ങളാണെന്നും മനസ്സിലാക്കാനും എനിക്കു കഴിഞ്ഞു.

‘’അധ്യാപകൻ ചിലപ്പോൾ സ്വന്തം അസ്തിത്വത്തിന്‍റെ വിഭവങ്ങളിൽ നിന്ന് തന്‍റെ വിദ്യാർത്ഥിയെ ആത്മീയ യാത്രയിൽ സഹായിക്കുന്നതിനും അവരുടെ അവസ്ഥ ഉയർത്തുകയും ചെയ്യുന്നു. നിങ്ങൾ ഒരു കുട്ടിയുമായി നടക്കുകയാണെന്ന് സങ്കൽപ്പിക്കുക, കുട്ടിക്ക് ചാടാൻ കഴിയാത്തത്ര വിശാലമായ ഒരു തോട്ടിലേക്ക് നിങ്ങൾ വരുമ്പോള്‍ എന്ത് ചെയ്യും? കുട്ടിയെ എടുക്കും, എന്നിട്ട് തോട് കടക്കും. അതുപോലെ, പ്രതിബന്ധങ്ങളെ മറികടന്ന് ആത്മീയതയുടെ ഒരു ഘട്ടത്തിൽ നിന്ന് മറ്റൊന്നിലേക്ക് അധ്യാപകൻ വിദ്യാര്‍ത്ഥിയെ ഉയർത്തുന്നു. ഈ തടസ്സങ്ങളെ പൂട്ടിയ വാതിലുകളോട് ഉപമിക്കാം. വിദ്യാർത്ഥി കുറച്ചു ദൂരം മുന്നേറി ദൃഢമായി മുദ്രയിട്ടിരിക്കുന്ന ഒരു വാതിലിനെ അഭിമുഖീകരിക്കുന്നു. വാതിൽ കാവൽക്കാരൻ പറയുന്നു, “നിങ്ങൾക്ക് ഇതിനപ്പുറം പോകാൻ കഴിയില്ല. കൂടുതൽ പരിശ്രമവും സ്ഥിരോത്സാഹവും ഇല്ലെങ്കിൽ ഒരിക്കലും ഈ വാതിൽ തുറക്കുകയുമില്ല. എന്നാൽ യഥാർത്ഥ അന്വേഷകന് കൂടുതൽ പരിശീലനം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് അധ്യാപകന്‍ സഹായിക്കാൻ വരുന്നു. അവൻ വിദ്യാർത്ഥിയുടെ കൈയിൽ പിടിച്ച് ഉമ്മറപ്പടിക്ക് മുകളിലൂടെ നടത്തികൊണ്ടു പോകുന്നു.’

‘ഔപചാരികവും അനൗപചാരികവും ആയ ബന്ധങ്ങള്‍ തമ്മിലും ആത്മീയമായ അഥവാ ഹൃദയവും ഹൃദയവും തമ്മിലും ഉള്ള’ ബന്ധത്തെക്കുറിച്ചു വിവരിക്കാനാണ് ഈ ഉദാഹരണം പറഞ്ഞത്. അധ്യാപകന്‍ മൈലുകൾ അകലെയായിരിക്കാം, എന്നാൽ ഹൃദയങ്ങൾക്കിടയിൽ ബന്ധം നിലനിൽക്കുന്നുണ്ടെങ്കിൽ, ആ സാന്നിധ്യം അനുഭവപ്പെടുകയും ഫലപ്രദമാവുകയും ചെയ്യും. ഒരു സൂഫി ചൊല്ലുണ്ട്:

“ഹൃദയം ഹൃദയം കൊണ്ട് പ്രവർത്തിക്കുന്നു,
ഹൃദയം ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശൈഖും വിദ്യാർത്ഥിയും കണ്ടുമുട്ടുമ്പോൾ
അത് ഹൃദയങ്ങളുടെ സംഗമമാണ്”.
— ഹസ്രത്ത് ആസാദ് റസൂൽ (റ)

ഹൃദയം ഉള്ളിടമാണ് വീടെന്നും ദൈവസ്നേഹത്തിലേക്കുള്ള വഴി സേവനത്തിന്‍റെ താഴ്വാരയിലൂടെ കടന്നുപോകുന്നുവെന്നും പറയപ്പെടുന്നു. നാട്ടിൽ നിന്ന് നഗരങ്ങളിലേക്കും അവിടെനിന്ന് രാജ്യങ്ങളിലേക്കും മാറിമാറി സഞ്ചരിച്ച ശേഷം ഞാനും ഭാര്യയും ഒടുവിൽ കാനഡയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. അക്കാലത്ത് കാനഡയിൽ ഗ്രൂപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഗ്രൂപ്പിൽ നിന്ന് ഒരാൾക്ക് പ്രചോദനം ലഭിക്കുന്നില്ലെങ്കിൽ, നമ്മുടെ തീക്ഷ്ണത നഷ്‌ടപ്പെടുമെന്ന് ഹസ്രത്ത് മുന്നറിയിപ്പ് നൽകി. ഹസ്രത്തിന്‍റെ അനുഗ്രഹത്താൽ ഞങ്ങൾ അതിനായി ശ്രമിച്ചു. ജീവിതത്തിന്‍റെ എല്ലാ തുറകളിൽ നിന്നുമുള്ള പുതിയ വിദ്യാർത്ഥികൾ ഞങ്ങളുടെ പരിശീലനങ്ങളിൽ താൽപ്പര്യം കാണിക്കാൻ തുടങ്ങി. ക്രമേണ ഒരു ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടു. കാനഡയിൽ ഒരു ആധികാരിക സൂഫി ഗ്രൂപ്പ് സ്ഥാപിക്കുന്നതിനായി വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു വിദ്യാർത്ഥികളിൽ പലരും.

അക്കാലത്ത് ഉണ്ടായിരുന്ന മറ്റ് സൂഫി ഗ്രൂപ്പുകളില്‍ പലതും തീവ്രവാദപരമോ അല്ലെങ്കിൽ അവരുടെ ഇസ്ലാമിക വേരുകളുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിച്ചതോ ആയിരുന്നു. അതിനാൽ അവരില്‍ ചിലര്‍ മാത്രമായിരുന്നു അനുയോജ്യരായവര്‍. നഖ്‌ശബന്ദി-മുജദ്ദിദി സൂഫിക്രമത്തിന്, കാലങ്ങളായി തുടരുന്ന നവീകരണങ്ങളിലൂടെ ആധുനികതയുടെ സമ്പൂർണ്ണ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത് യഥാർത്ഥ അന്വേഷകരെ ആകർഷിക്കുകയും ദൈവാനുഗ്രഹത്താൽ ഗ്രൂപ്പ് അഭിവൃദ്ധി പ്രാപിക്കുകയും നിരവധി ആളുകൾ വന്നുചേരുന്നതിന് കാരണഭൂതമാവുകയും ചെയ്തു.

Total
0
Shares
മുൻ ലേഖനം

ന്യൂസിലാൻഡിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ ഇസ്ലാമിനെയും സൂഫിസത്തെയും കുറിച്ചുള്ള അനുഭവങ്ങൾ

അടുത്ത ലേഖനം

ബെലാറസിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ വ്യക്തിപരമായ കുറിപ്പ്

ബന്ധപ്പെട്ട പോസ്റ്റുകൾ
Read More

ലണ്ടനിൽ താമസിക്കുന്ന പാകിസ്ഥാനിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ വ്യക്തിപരമായ പ്രസ്താവന

ഇത്തരമൊരു അത്ഭുതകരമായ ആത്മീയ ഗ്രൂപ്പിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു പദവിയാണ് എന്ന് ഞാൻ കരുതുന്നു. മുസ്ലിമായി ജനിച്ചെങ്കിലും സാംസ്കാരികമായ സമ്മർദ്ദങ്ങളോട് എപ്പോഴും പോരാടിക്കൊണ്ടിരുന്ന ഒരാളാണ് ഞാൻ. ഞാൻ താമസിച്ചിരുന്ന പാകിസ്ഥാനിൽ മതത്തേക്കാൾ സംസ്കാരത്തിന് ഒട്ടേറെ മുൻ‌തൂക്കം ഉണ്ടായിരുന്നു. സത്യത്തിനും ദൈവത്തി\നും വേണ്ടിയുള്ള എന്‍റെ അന്വേഷണത്തിൽ, സാധ്യമായതെല്ലാം ഞാൻ പരീക്ഷിച്ചു. പ്രാർത്ഥിക്കുന്നത് മുതൽ വസ്ത്രധാരണം വരെ, ഉപവാസം…
Read More

തന്‍റെ മാര്‍ഗ്ഗത്തെക്കുറിച്ച് ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ പ്രതികരണം

ഒരിക്കല്‍ ഒരു അഞ്ചു വയസ്സുകാരൻ, രാത്രി ആകാശത്തെ സ്വർഗ്ഗീയ വെളിച്ചം നോക്കി വിസ്മയിച്ചു നിന്നു. അവിടെ വെളിച്ചം വിരിയിക്കുന്ന സ്നേഹ സമ്പൂര്‍ണ്ണനായ ആളെ ഓര്‍ത്ത് ആശ്ചര്യപ്പെട്ടു. മറ്റെല്ലാ കുട്ടികളേയും പോലെ, കൗതുകമുള്ള ഹൃദയത്തോടെ – അതിരുകളില്ലാത്ത ഭാവനകളോടെ-നിന്ന ആ കുട്ടി ഞാനായിരുന്നു. ആകാശത്ത് നിന്ന് ഇങ്ങോട്ട് വന്ന്, കൃത്യസമയത്ത് മടങ്ങുന്ന ഞാൻ ഈ ലോകത്തിന്‍റേതല്ലെന്ന് എങ്ങനെയോ…
Read More

ബെലാറസിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ വ്യക്തിപരമായ കുറിപ്പ്

റഷ്യയിലെ ഒരു ഓർത്തഡോക്സ് ക്രിസ്ത്യൻ കുടുംബത്തിലാണ് ഞാൻ വളർന്നത്. പ്രാർത്ഥനകൾ പഠിക്കാനും പള്ളിയിലെ ശുശ്രൂഷകളിലും ചടങ്ങുകളിലും പതിവായി പങ്കെടുക്കാനും ചെറുപ്പം മുതലേ എന്നെ വീട്ടുകാർ പ്രോത്സാഹിപ്പിച്ചിരുന്നു. വളർന്നുവരുമ്പോൾ തന്നെ എന്‍റെ കയ്യിൽ ഉണ്ടായിരുന്ന കുട്ടികളുടെ ബൈബിളിലെ പ്രവാചകന്മാരുടെ കഥകളിൽ ഞാൻ മതിമറന്നു. ഞാൻ വിശുദ്ധന്മാരെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുകയും ധാരാളം വിശുദ്ധന്മാരുമായി ശക്തമായ ആത്മബന്ധം വളർത്തിയെടുക്കുകയും ചെയ്തു.…
Read More

യു.കെയിലെ ഒരു മുസ്ലീം വിദ്യാർത്ഥിയുടെ സാക്ഷ്യപത്രം

മുസ്ലീം മത പശ്ചാത്തലമുള്ള കുടുംബത്തിൽ ആണ് ഞാൻ ജനിച്ച് വളര്‍ന്നത്. സൂഫിസത്തോടുള്ള താല്‍പര്യത്താല്‍ രണ്ട് വർഷം മുമ്പ് ഞാൻ ലണ്ടൻ ഗ്രൂപ്പിൽ ചേർന്നു. നമ്മുടെ ആന്തരിക സത്തയെ -ആത്മാവിന്‍റെ ഗുണങ്ങളെ – തിരിച്ചറിയാൻ സഹായിക്കുന്ന പരിശീലനക്രമങ്ങൾ സൂഫി പാതയിൽ നമുക്ക് നൽകപ്പെടും. പരിമിതമായ ആത്മബോധത്തിൽ നിന്ന് നമ്മുടെ യഥാർത്ഥ സ്വഭാവത്തിന്‍റെ സാക്ഷാത്കാരത്തിലേക്ക് നമ്മുടെ വ്യക്തിത്വം എങ്ങനെ…