എന്‍റെ ആദ്യകാല ഓർമ്മകളിൽപോലും എല്ലാ വസ്തുക്കളും തമ്മിലുള്ള സാർവത്രിക പരസ്പരബന്ധം ഞാൻ അനുഭവിച്ചറഞ്ഞിട്ടുണ്ട്. ആത്മീയതയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഇന്നെനിക്കതിലേക്ക് തിരിഞ്ഞുനോക്കാൻ കഴിയുമെങ്കിലും, അതിനെ എങ്ങനെ വ്യക്തമാക്കുമെന്ന് ഉറപ്പില്ല. എങ്കിലും വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ബൗദ്ധിക വ്യായാമങ്ങൾ ജീവിതയാത്രയില്‍ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
ഞാൻ ജനിച്ചു വളർന്നത് പുണ്യ ദിനങ്ങൾ ലാഘവത്തോടെ എന്നാൽ സ്ഥിരമായും നിർബന്ധ കർമ്മങ്ങൾ യഥാവിധി നടപ്പിലാക്കുകയും ചെയ്ത ഒരു യഹൂദ പരമ്പര്യ കുടുംബത്തിലാണ്. അവിടെ നിന്നു പകർന്നു കിട്ടിയ മനോഭാവം ആകട്ടെ ദൈവ വിശ്വാസത്തോടുള്ള സമകാലിക ദോഷദര്‍ശനവും ദൈവവുമായുള്ള ബന്ധങ്ങളെക്കുറിച്ചുള്ള ആധുനികവാദ അനുമാനവും അജ്ഞതയും മാത്രമാണ്.
എന്‍റെ യൗവനത്തിലുടനീളം സൂക്ഷ്മമായ ഭൗതിക മേഖലകളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന തീവ്രമായ അനുഭവങ്ങളെ ഞാൻ പിന്തുടര്‍ന്നു. ആ അനുഭവങ്ങൾ അവിശ്വസനീയമാം വിധം വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായിരുന്നു, എങ്കിലും . ദീർഘകാലാടിസ്ഥാനത്തിൽ അതൃപ്തി യുണ്ടാക്കുന്നവയായിരുന്നു. കാരണം അത്തരത്തിൽ പിന്തുടരുന്ന പാത എല്ലായ്പ്പോഴും ഭൗതികമായ താൽക്കാലികതയുടെ ദ്വന്ദപരമായ കണക്കു കൂട്ടലിനോടൊപ്പം എടുക്കുന്ന ഓരോ ചുവടുവയ്പ്പിനും കൃത്യമായ തിരിച്ചടിയാണ് ഉണ്ടാക്കുക.
എന്‍റെ ഇരുപതുകളുടെ ആരംഭത്തില്‍, എന്‍റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന വിധത്തില്‍, ” ദൈവത്തിലുള്ള വിശ്വാസമില്ലാതെ മതം പരിശീലിക്കുന്നതിൽ കാര്യമില്ല”ന്ന് പറയുന്ന ഒരു പുസ്തകം വായിക്കുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. “ഒരു മനുഷ്യൻ ദൈവത്തിലേക്ക് ഒരു ചുവട് വയ്ക്കുമ്പോൾ, ദൈവം ആ മനുഷ്യനിലേക്ക് നിരവധി ചുവടുകൾ വെക്കുന്നു” എന്ന ആ പുസ്തകത്തിലെ ഉദ്ദരണി എന്‍റെ ചിന്തകളെ തകിടം മറിച്ചു. എന്തെങ്കിലും ശരിയായി മനസ്സിലാക്കാൻ അത് നിശ്ചയമായും അർപ്പണബോധത്തോടെയും പരിശീലിക്കേണ്ടതുണ്ട് എന്ന് എനിക്ക് വ്യക്തമായി. വിശ്വാസത്തിന്‍റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ, പരസ്പര ബന്ധത്തിന്‍റെ മഹനീയതയിലേക്ക് എന്നെത്തന്നെ ട്യൂൺ ചെയ്യുവാനും അതിലൂടെ കൂടുതൽ വലുതും വിശാലവുമായ ഒരു ആത്മീയ ബന്ധത്തിലേക്ക് അത് നയിക്കും എന്നും എനിക്ക് മനസ്സിലായി.
അതിനുള്ള ആഗ്രഹത്തിന്‍റെ ഉത്തരം വേദ തത്വചിന്തകളിലേക്കുള്ള ആമുഖമായിരുന്നു. ദൈവവുമായുള്ള സ്നേഹബന്ധം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘ഹരേ കൃഷ്ണ’ പോലുള്ള ഭക്തി സമ്പ്രദായങ്ങൾ – തെളിക്കുന്ന മാര്‍ഗ്ഗവും അതു തന്നെ ആയിരുന്നു. ഇതുതന്നെയായിരുന്നു കുറേ വർഷങ്ങളായി സ്വയം പരിശീലിച്ചരുന്ന മാര്‍ഗ്ഗവും. ഈ യാഥാര്‍ത്ഥ്യത്തിന്‍റെ തിരിച്ചറിവോടെ ആത്മീയമായ പൂര്‍ണ്ണ സാക്ഷാത്കാരത്തിന് ബന്ധപ്പെട്ട ഒരു അധ്യാപകനെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല, അല്ലെങ്കിൽ ഒരു മതം ഒരു പ്രത്യേക സംസ്കാരവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തോന്നിയിട്ടില്ല. ഈ സാഹചര്യം ഒടുവിൽ എന്‍റെ പ്രതിബദ്ധത കുറയുന്നതിലേക്ക് നയിച്ചു. ദിശാബോധമില്ലാത്ത സാഹചര്യം ആത്മീയമായ പൂര്‍ണത എനിക്ക് അസാധ്യമാക്കിത്തീർത്തു, ആത്മീയ പൂര്‍ണതയിലേക്ക് എന്നെ നയിക്കേണമേ എന്നതു മാത്രമായിരുന്നു തുടര്‍ന്നുള്ള എന്‍റെ പ്രാര്‍ത്ഥന
ആ പ്രാര്‍ത്ഥനക്ക് മറുപടിയെന്നോണം മെൽബണിലെ സ്കൂൾ ഓഫ് സൂഫി ടീച്ചിംഗ് പ്രതിനിധിയെ പരിചയപ്പെടുവാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹം എനിക്ക് പ്രാരംഭ പരിശീലനങ്ങൾ നൽകുകയും ഷെയ്ഖ് ഹസ്രത്ത് ഹമീദ് ഹസനെ പരിചയപ്പെടുത്തുകയും ചെയ്തു. താമസംവിന എന്‍റെ ഉള്‍ക്കാഴ്ച വര്‍ദ്ധിക്കുകയും ആത്മീയതയുടെ പരിവർത്തനാത്മകവശം അനുഭവപ്പെടുവാന്‍ ആരംഭിക്കുകയും ചെയ്തു. അതോടെ വിശ്വാസത്തിൽ ശരിയും തെറ്റും തമ്മിൽ വേർതിരിച്ചറിയാൻ ഉള്ള കഴിവ് എനിക്ക് ലഭ്യമായി. ഇത് മനസിനെ ദൈവവുമായി ഊർജ്ജസ്വലമായി യോജിപ്പിക്കുന്നു. അതോടെ കൂടുതൽ ഉൾക്കാഴ്ചയിലേക്ക് വെളിച്ചം കൊണ്ടുവരുന്ന ബന്ധം ശക്തിപ്പെടുത്തുന്നു, അതേസമയം മറ്റെന്തെങ്കിലും അവ്യക്തവും ഇരുണ്ടതുമായ മണ്ഡലത്തിലേക്ക് നയിക്കുന്ന പാതയിൽ നിന്ന് വ്യതിചലിപ്പിക്കുന്നു.
ഇസ്‌ലാമിക ഫൗണ്ടേഷന്‍റെ സുഫി പരമ്പരയില്‍ എന്‍റെ ചിന്തകളുടെ യുക്തിസഹമായ വിപുലീകരണത്തിന് പൂര്‍ണ്ണമായും സാധ്യമാവുകയും അനുഷ്ഠാനങ്ങളുടെ അനുഭവപരമായ സ്വഭാവത്തിലൂടെ വികസിപ്പിച്ച ഉൾക്കാഴ്ച ലഭ്യമാവുകയും ചെയ്തു. അത്, ഈ പാതയെ പൂർണമായി സ്വീകരിക്കാൻ ഉള്ള ആത്മവിശ്വാസം എനിക്ക് നൽകി, ഞാൻ ബൈഅത്ത് നൽകി ഇസ്‌ലാം സ്വീകരിച്ച ദിവസം എന്‍റെ മുഴുവൻ സത്തയും പൂർണ്ണമായ നവോന്മേഷത്തിന് തുല്യമായിരുന്നു. ഞാനും ശൈഖും പരസ്പരം എതിർവശത്ത് തറയിൽ ഇരുന്നു, ഞാൻ എന്‍റെ വിശ്വാസം ഏറ്റുപറഞ്ഞ നിമിഷം എന്‍റെ ജീവിതത്തിലെ ഏറ്റവും അഗാധവും അവിസ്മരണീയവുമായ നിമിഷങ്ങളിൽ ഒന്നാണ്. പ്രബലമായ ഒരു വംശപരമ്പരയെ വരച്ചുകാണിക്കുന്ന മഹത്തായ വികാരം ഇവിടെ പ്രകടമാണ്, പുരാതനമാണെങ്കിലും, പ്രവാചകൻ മുഹമ്മദ് നബി (സ) യിലേക്കും അതിനുമപ്പുറവും എത്തിച്ചേരുന്ന തുടർച്ചയായ പ്രബുദ്ധരായ വ്യക്തിത്വങ്ങളുടെ പിന്തുണയോടെ അത് സജീവവുമാണ്. ആന്തരിക മാർഗനിർദേശങ്ങളും ശൈഖിന്‍റെ നിർദ്ദേശങ്ങളും പാലിക്കുന്ന, വിനാശകരമായ സ്വാധീനങ്ങളിൽ നിന്ന് സ്വാതന്ത്ര്യം നല്‍കുന്ന ഒരു ജീവിതം പിന്തുടരാൻ സൂഫിസത്തിലൂടെ എനിക്ക് കഴിഞ്ഞു. അതോടെ അവബോധജന്യമായ കഴിവുകൾ ശക്തിപ്പെടുത്തുവാനും അല്ലാഹുവുമായുള്ള എന്‍റെ ബന്ധം അനുദിനം വളർത്തുവാനും എനിക്കു കഴിയുന്നു.