തുർക്കിസ്ഥാനിൽ നിന്ന് ഉരുത്തിരിഞ്ഞ ക്വാജഗാൻ എന്ന സൂഫി പരമ്പരയിൽ നിന്നാണ് നഖ്ഷബന്ദി പരമ്പര ഉടലെടുത്തത്. ഖ്വാജഗനിലെ ഏറ്റവും അറിയപ്പെടുന്ന ശൈഖുമാർ കസാക്കിസ്ഥാനിലെ സായ്രാം സ്വദേശിയായ ഖ്വാജ അഹമ്മദ് യാസവി(റ.അ) (ഏകദേശം 1167 സി.ഇ.), ബുഖാറയിലെ ഖ്വാജ അബ്ദുൽ ഖാലിഖ് ഗുജ്‌ദ്വാനി(റ. D1179) എന്നിവരായിരുന്നു. നഖ്ഷബന്ദി ത്വരീഖയിൽ ഇന്നും സജീവമായ ചില ആത്മീയ സാങ്കേതികപദങ്ങൾ രൂപപ്പെടുത്തിയത് ഖ്വാജ അബ്ദുൽ ഖാലിഖ് ഗുജ്‌ദവാനി ആയിരുന്നു. തന്‍റെ കാലഘട്ടത്തിലെ ജനങ്ങൾക്ക് ഈ ത്വരീഖയുടെ സിദ്ധാന്തങ്ങൾ അദ്ദേഹം പ്രാപ്യവും കാലിക പ്രസക്തവുമാക്കി.
സൂഫിസത്തിന്‍റെ ആത്മീയസിദ്ധാന്തങ്ങളും പ്രയോഗങ്ങളും മാറുന്ന കാലത്തിന് അനുസരിച്ചു പ്രയോഗ്യമാക്കുന്നതിന്‍റെ പാരമ്പര്യം തുടർന്ന പ്രമുഖ സൂഫിവര്യൻ ഖ്വാജാ ബഹാവുദ്ദീൻ നഖ്‌ഷബന്ദ് ബുഖാരി(റ) (ഡി. 1389 CE) യിൽ നിന്നാണ് ‘നഖ്ഷബന്ദി ത്വരീഖ’ എന്ന സ്ഥാപകനാമം സ്വീകരിച്ചിരിച്ചിരിക്കുന്നത്. അമീർ കുലാൽ എന്ന സൂഫി ആചര്യന്‍റെ ശിഷ്യനും പിന്നീട് അദ്ദേഹത്തിന്‍റെ പ്രതിനിധി (ഖലീഫ/പിൻഗാമി)യും ആയിരുന്നു ഖ്വാജ ബഹാവുദ്ദീൻ നഖ്‌ഷബന്ദ്. എങ്കിലും ഖ്വാജ അബ്ദുൾ ഖാലിഖ് ഗുജ്‌ദ്വാനിയുടെ റുഹാനിയിൽ നിന്നും (ആത്മീയ രൂപം ) ശിക്ഷണവും അതു വഴി നിശബ്ദ ദിക്‌റും കരസ്ഥമാക്കി.
ഒന്നാം ഖലീഫയായ അബൂബക്കർ സിദ്ദിഖ്(റഅ) വഴി മുഹമ്മദ് നബി (സ)യുടെ ആത്മീയ പരമ്പരയിലേക്ക് ചേരുന്ന ഏക സൂഫി തരീഖ എന്ന സവിശേഷത നഖ്ഷബന്ദി തരീഖയെ ശ്രദ്ധേയമാക്കുന്നു. ഇസ്ലാമിന്‍റെ നാലാമത്തെ ഖലീഫയായിരുന്ന അലി ഇബ്നു അബു താലിബ് (റ) വഴിയാണ് മറ്റെല്ലാ സൂഫി തരിഖകളുടെയും പരമ്പര പ്രവാചകനിലേക്ക് എത്തുന്നത്.
NB: സ്കൂൾ ഓഫ് സൂഫി ടീച്ചിംഗിന്റെ സൂഫി പരമ്പരയെക്കുറിച്ച് അറിയാൻ ഞങ്ങളുടെ സിൽസില (ഈ സൂഫിക്രമത്തിന്‍റെ ശൃംഖല) എന്ന പേജ് സന്ദർശിക്കുക.