ഷെയ്ഖ് അബു ഇസ്ഹാഖ് (മരണം 940 അല്ലെങ്കിൽ 966) ആണ് ചിശ്തി എന്ന സൂഫിപരമ്പര സ്ഥാപിച്ചത്. സിറിയൻ സ്വദേശിയായ ഷെയ്ഖ് അബു ഇസ്ഹാഖിനെ അദ്ദേഹത്തിന്‍റെ ആത്മീയഗുരു ചിഷ്ത് എന്ന അഫ്ഗാൻ പട്ടണത്തിലേക്ക് (അഫ്ഗാനിസ്ഥാനിൽ) പഠിപ്പിക്കാൻ അയച്ചു.
അദ്ദേഹം സ്ഥാപിച്ച സൂഫി പരമ്പര മധ്യേഷ്യ, ഇറാഖ്, അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിൽ പഠിക്കുകയും പഠിപ്പിക്കുകയും ഇറാനിൽ നിന്നുള്ള പ്രമുഖ ഷെയ്ഖ് ഖ്വാജാ മുഈനുദ്ദീൻ ചിഷ്തി (മരണം 1236) വിപുലമായി പോഷിപ്പിക്കുകയൂം പ്രചരിപ്പിക്കുകയും ചെയ്തു.
ഔദാര്യത്തിനും ഊഷ്മളതയ്ക്കും അനുകമ്പയ്ക്കും പേരുകേട്ട ഖാജാ ശൈഖ് മുഈനുദ്ദീൻചിഷ്തി സമാധാനത്തിന്‍റേയും സ്നേഹത്തിന്‍റേയും സന്ദേശം പ്രചരിപ്പിച്ചു. സേവനത്തോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത അദ്ദേഹത്തിന് “ദീനദയാലു/ ഗരീബ് നവാസ്” എന്ന പദവി നേടിക്കൊടുത്തു.
അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ അവസാന കാലം ഒട്ടുമുക്കാലും ചെലവഴിച്ചത് ഇന്ത്യയിലെ അജ്മീറിലാണ്. ചിഷ്തി അദ്ധ്യാപനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കേന്ദ്രമായി അജ്മീർ ഇന്നും തുടരുന്നു.