1077-ൽ ഇറാനിലെ ജിലാനിൽ ജനിച്ച ഷെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി, തന്‍റെ യുവത്വം കഠിന നിഷ്ഠയിലും ആത്മീയ പഠനത്തിലും സമർപ്പിക്കുന്നതിന് മുമ്പ് തന്നെ ഇസ്ലാമിക വിഷയങ്ങളിൽ പണ്ഡിതോചിതമായ പ്രാവീണ്യം നേടിയിരുന്നു.
ഒടുവിൽ അദ്ദേഹം അന്നത്തെ മുസ്ലീം ലോകത്തിന്‍റെ തലസ്ഥാനമെന്ന് അറിയപ്പെട്ട ബാഗ്ദാദിൽ സ്ഥിരതാമസമാക്കി. അവിടെ അദ്ദേഹം പതിവായി നടത്തിയിരുന്ന സൂഫി പ്രഭാഷണങ്ങൾ ആയിരക്കണക്കിന് ശ്രോതാക്കളെ ആകർഷിച്ചിരുന്നു.
അദ്ദേഹം അവിടത്തെ ചാരിറ്റബിൾ ട്രസ്റ്റുകളുടെ മേൽനോട്ടം വഹിക്കുകയും ജുഡീഷ്യൽ തീരുമാനങ്ങൾ പുറപ്പെടുവിക്കുകയും ഉന്നത സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ള പ്രേക്ഷകരെ അഭിസംബോധന ചെയ്യുകയും ചെയ്യുന്ന ഒരു പ്രധാന വ്യക്തിത്വമായിത്തീർന്നു.
നന്മ, ധാർമ്മികമായ പെരുമാറ്റം, ആത്മനിയന്ത്രണം എന്നിവ തന്‍റെ പ്രഭാഷണങ്ങളിൽ ചില പ്രമേയങ്ങളാകുന്നു. ഷെയ്ഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ മരണശേഷവും (1166 ൽ) അദ്ദേഹത്തിന്‍റെ അധ്യാപനങ്ങളുടെ ജനപ്രീതി വിപുലമായിക്കൊണ്ടിരുന്നു. ഇത് ‘ഖാദിരി’ എന്ന പേരിലുള്ള സൂഫി പരമ്പര സ്ഥാപിക്കാൻ അദ്ദേഹത്തിന്‍റെ അനുയായികൾക്കും ശിഷ്യന്മാർക്കും പ്രചോദനമായി.